HOME
DETAILS
MAL
കുരുക്കിലമര്‍ന്നു നഗരം ഓണം-ബലിപെരുന്നാള്‍ വിപണിയില്‍ കച്ചവടം പൊടിപൊടിച്ചു
backup
September 11 2016 | 23:09 PM
കണ്ണൂര്‍: കാലാവസ്ഥ അനുകൂലമായതോടെ അവധിദിനമായിട്ടും കണ്ണൂര്‍ നഗരത്തില്‍ വിപണിയില്‍ പൊടിപാറിയ തിരക്ക്. ഇന്നലെ അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് നഗരത്തിലെത്തിയത്. ബലിയപെരുന്നാളും ഓണവും ഒരുമിച്ചെത്തിയത് ഇക്കുറി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് അനുഗ്രഹമായി. തെരുവുവിപണികളിലും മേളകളിലും ആബാലവൃദ്ധം ഇരച്ചുകയറി. ഓണത്തിനുള്ള പൂവിപണിയിലും നല്ല കച്ചവടം നടന്നു.
വന്‍കിട സ്ഥാപനങ്ങളിലും തെരുവുകച്ചവടങ്ങളിലും ഇക്കുറി ഒരുപോലെ തിരക്കേറി. വമ്പന്‍ ഓഫറുകളുമായി രംഗത്തിറങ്ങിയ ഇലക്‌ട്രോണിക്‌സ് കടകളിലും തിരക്കനുഭവപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ ഇക്കുറി നേരത്തെ ബോണസ് അനുവദിച്ചതും മഴമാറി നിന്നതും വിപണിക്ക് ഉണര്‍വേകി. ഇന്നു ഉത്രാടപ്പാച്ചിലില്‍ മികച്ച കച്ചവടമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."