HOME
DETAILS

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

  
March 01, 2026 | 9:11 AM

attacking gulf nations will further isolate iran internationally says uae presidential adviser anwar gargash

അബുദബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ വലിയ പരാജയമാണെന്നും ഇത് ഇറാനെ അന്താരാഷ്ട്ര തലത്തിൽ കൂടതൽ ഒറ്റപ്പെടുത്താനെ സഹായിക്കൂയെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. നിർണ്ണായകമായ ഒരു ഘട്ടത്തിൽ അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ സ്വീകരിച്ച നിലപാട് തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാനിയൻ പ്രകോപനങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചത്.

ഇറാന്റെ യുദ്ധം ഒരിക്കലും അതിന്റെ അയൽക്കാർക്ക് എതിരെയാകരുതെന്ന് ഡോ. അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. മേഖലയിലെ ഏറ്റവും വലിയ ഭീഷണിയായി ഇറാനെ കാണുന്നവർക്ക് കരുത്തുപകരുന്നതാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ. ഇറാന്റെ മിസൈൽ പദ്ധതികൾ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് കരുതുന്നവരുടെ ആശങ്ക ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ മേഖലയിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ എത്രയും വേഗം യുക്തിയിലേക്ക് മടങ്ങണം എന്നും അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷങ്ങൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നത് മേഖലയിൽ പിരിമുറുക്കം കൂട്ടുമെന്നും ഇത് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഗർഗാഷ് ഓർമ്മിപ്പിച്ചു. യുഎസ്-ഇസ്റാഈൽ സഖ്യവുമായുള്ള സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി ഇറാൻ വ്യാപിപ്പിച്ച സാഹചര്യത്തിലാണ് യുഎഇയുടെ കടുത്ത പ്രതികരണം.

uae presidential diplomatic adviser dr anwar gargash stated that attacking gulf countries will only deepen iran’s international isolation. he emphasized the need for regional stability, dialogue and diplomatic solutions amid escalating tensions in the middle east.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  8 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  8 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  8 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  8 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  8 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  8 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  8 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  8 days ago