HOME
DETAILS

ഗൾഫ് സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ഒന്നിച്ച് നേരിടും; ആക്രമണങ്ങളെ അപലപിച്ച് ജി.സി.സി മന്ത്രിതല യോഗം

  
March 02, 2026 | 11:54 AM

gcc condemns iranian attacks regional security 2026

റിയാദ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന സൈനികാക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) മന്ത്രിതല സമിതി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന 50-ാമത് മന്ത്രിതല യോഗത്തിലാണ് കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അൽഥാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ 

ഫെബ്രുവരി 28 മുതൽ യു.എ.ഇ, ബഹ്‌റൈൻ, സഊദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കൗൺസിൽ ശക്തമായി അപലപിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഒറ്റക്കെട്ടായി ആക്രമണത്തെ നേരിടുമെന്നും തീരുമാനമെടുത്തു. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗരാജ്യങ്ങൾക്കുണ്ട്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കും.

ഇറാൻ്റെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും സായുധ സേനയും കാണിച്ച കരുത്തിനെ യോഗം അഭിനന്ദിച്ചു. ജി.സി.സി രാജ്യങ്ങൾ നിരന്തരം നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും ഇറാൻ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത് ഖേദകരമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ഒമാൻ്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച കൗൺസിൽ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും ആവശ്യപ്പെട്ടു.

The GCC Ministerial Council, in its 50th extraordinary meeting, strongly condemned the Iranian missile and drone attacks on member states. The Council affirmed that the security of GCC nations is indivisible and that member states reserve the legal right to self-defense under Article 51 of the UN Charter to protect their sovereignty and citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  20 hours ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  20 hours ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  a day ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  a day ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  a day ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  a day ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  a day ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  a day ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  a day ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  a day ago