ഹിന്ദു മുസ്‌ലിം വിഭജനത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാര്‍ സയീദ് നഖ്‌വി
പാലക്കാട്: ഇന്ത്യയിലെ ഹിന്ദു മുസ്‌ലിം വിഭജനത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷ് കരാണെന്നും, 18 കോടിയോളം വരുന്ന വരുന്ന മുസ്‌ലിംകള്‍ ഇന്ത്യയില്‍ അപരന്മാരായിക്കൊണ്ടിരിക്കുന്നുവെന്നും പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സയീദ് നഖ്‌വി പറഞ്ഞു. നഖ്‌വി രചിച്ച 'ബീയിങ് ദി അദര്‍ ; ദി മുസലിം ഇന്‍ ഇന്ത്യ 'എന്ന പുസ്തകത്തെക്കുറിച്ചു ലിറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ മുസ്‌ലിംകള്‍ക്കിടയില്‍ അന്യവല്‍ക്കരിക്കപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ട്. ഇപ്പോള്‍ കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണ്. കശ്മീരിലെ പ്രാദേശിക പത്രങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ മദ്‌റസകള്‍ക്കെതിരേചിലര്‍ നീക്കം നടത്തുന്നു. മതപഠനം അവസാനിപ്പിക്കണമെന്നാണ് പറയുന്നത്. മുസ്‌ലിം ജനതയുടെ അറിവുകേന്ദ്രങ്ങളാണ് മദ്‌റസകള്‍.
വാജ്‌പേയുടെ വിദേശ നയങ്ങളാണ് ഇന്ത്യക്ക് അനുയോജ്യമായത്. ബി.ജെ പി സര്‍ക്കാര്‍ അതിനെ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണ്. വാജ്‌പേയ് നല്ല ഭരണാധികാരിയുമായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അധ്യക്ഷനായി. വി .വിജയ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."