HOME
DETAILS

മന്‍സൂറ ഖജസ്ത ബാഖര്‍സാദ: ഖാംനഇയുടെ കരുത്തായിരുന്ന നിശബ്ദ സാന്നിധ്യം; വിപ്ലവകാലത്ത് ഒപ്പം നിന്നു

  
Web Desk
March 03, 2026 | 4:21 AM

Mansoureh Khojasteh Bagherzadeh  The Silent Strength Behind Khamenei

തെഹ്‌റാന്‍: ഇറാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും പരസ്യമായോ പൊതുരംഗത്തോ പ്രത്യക്ഷപ്പെടാതെ തന്നെ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഇറാന്‍ പരമോന്നത നേതാവായിരുന്ന അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസ്ത ബാഖര്‍സാദ. പരമോന്നത നേതാവിന്റെ ഭാര്യ എന്നതിലുപരി, ഇറാനിലെ ഇസ്ലാമിക വിപ്ലവകാലത്തും അതിനുശേഷവും കുടുംബത്തിനും ഭരണകൂടത്തിനും അവര്‍ നല്‍കിയ പിന്തുണ സമാനതകളില്ലാത്തതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ക്ക് പരുക്കേറ്റത്. ഭര്‍ത്താവും മകളും തല്‍സമയം മരിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ മന്‍സൂറ ചികിത്സയിലായിരുന്നു. 

2026-03-0309:03:14.suprabhaatham-news.png
 
 


1947ല്‍ ഇറാന്റെ മതപരമായ കേന്ദ്രമായ മഷ്ഹദിലെ പ്രമുഖ കുടുംബത്തിലാണ് മന്‍സൂറ ജനിച്ചത്. പിതാവ് മുഹമ്മദ് ഇസ്മായില്‍ ഖജസ്ത ബാഖര്‍സാദ അറിയപ്പെടുന്ന വ്യാപാരിയായിരുന്നു. 
18 ാം വയസ്സിലായിരുന്നു യുവ ശീഈ പണ്ഡിതന്‍ അലി ഖാംനഇയുമായുള്ള വിവാഹം. അലി ഖാംനഇ രാഷ്ട്രീയത്തില്‍ സജീവമാവുകയും പടിഞ്ഞാറിന്റെ പിന്തുണയുള്ള ഷാ ഭരണകൂടത്തിനെതിരേ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ ദമ്പതികളുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായി. ദാരിദ്ര്യവും ഭരണകൂടത്തിന്റെ വേട്ടയാടലുകളും നിറഞ്ഞ കാലഘട്ടത്തിലും മന്‍സൂറ പതറാതെ ഭര്‍ത്താവിനൊപ്പം നിന്നു. വിപ്ലവകാലത്ത് ഖാംനഇയെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതും കുടുംബത്തെ നയിച്ചതും മന്‍സൂറയായിരുന്നു.
1989ല്‍ അലി ഖാംനഇ ഇറാന്റെ പരമോന്നത നേതാവായെങ്കിലും മന്‍സൂറ ഒരിക്കലും മാധ്യമശ്രദ്ധ ആഗ്രഹിക്കുകയോ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുകയോ ചെയ്തില്ല. മറ്റ് രാജ്യങ്ങളിലെ പ്രഥമ വനിതകളില്‍ നിന്ന് വ്യത്യസ്തമായി, അതീവ ലളിതമായ ജീവിതശൈലിയാണ് അവര്‍ പിന്തുടര്‍ന്നത്. 

2026-03-0309:03:06.suprabhaatham-news.png
 
 


പരസ്യമായ രാഷ്ട്രീയ പ്രസംഗങ്ങളോ ഇടപെടലുകളോ നടത്തിയില്ലെങ്കിലും ഖാംനഇനിയുടെ ഓരോ വളര്‍ച്ചയിലും മന്‍സൂറയുടെ സാന്നിധ്യം നിഴലിച്ചുനിന്നു; അത് ദമ്പതികളെ മരണത്തിലും ഒ്‌നിപ്പിക്കുകയും ചെയ്തു. വിജയങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും പിന്നില്‍ ഭാര്യയുടെ പങ്കുണ്ടെന്ന് ഖാംനഇ പലപ്പോഴും സൂചിപ്പിക്കുകയും ചെയ്തു. ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ 'നിശബ്ദമായ കരുത്ത്' എന്നാണ് ഇവര്‍ വിശേഷിപ്പിക്കപ്പെടുന്നത്.
മന്‍സൂറ - ഖാംനഇ ദമ്പതികള്‍ക്ക് മുസ്തഫ, പിതാവിന്റെ പിന്‍ഗാമിയായി കരുതപ്പെടുന്ന മുജ്തബ, മസ്ഊദ്, മൈസം, ബുഷ്‌റ, ഹുദ എന്നിങ്ങനെ നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. എല്ലാവരും ഇറാന്റെ രാഷ്ട്രീയ-മത മേഖലകളില്‍ വന്‍ സ്വാധീനമുള്ളവരാണ്.

Summary: The report details the life and legacy of Mansoureh Khojasteh Bagherzadeh, the wife of Iran's Supreme Leader Ali Khamenei, describing her as a 'silent presence' who wielded significant influence without ever entering the public eye.
Born in 1947 in Mashhad to a prominent merchant family.
She married Ali Khamenei at age 18. Her life was defined by the challenges of his revolutionary activities against the Shah's regime, including periods of poverty and political persecution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിന് നോട്ട് ബി.ജെ.പി പ്രതിരോധത്തിൽ; പാലക്കാട്ടും നേമത്തും കഴക്കൂട്ടത്തും ആരോപണം  

Kerala
  •  9 days ago
No Image

വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര, പലയിടത്തും പണി മുടക്കി വോട്ടിങ് യന്ത്രങ്ങള്‍

Kerala
  •  9 days ago
No Image

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഇടപെടല്‍

Kerala
  •  9 days ago
No Image

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

Kerala
  •  9 days ago
No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  9 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  9 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  9 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  9 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  9 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  9 days ago