'സമാധാനം മാനവികത' കൂട്ടയോട്ടം സംഘടിപ്പിച്ചു
കല്‍പ്പറ്റ: 'സമാധാനം മാനവികത' എന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ തലത്തില്‍ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ടീന്‍ ഇന്ത്യ' വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യത്തിന്റെ നല്ല ഭാവിക്കും ഭാവി തലമുറക്കും വേണ്ടി മനുഷ്യത്വത്തിന്റെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്ന കൂട്ടായ്മകള്‍ നാടിന്റെ മുക്കിലും മൂലയിലും ഉണ്ടായിത്തീരണമെന്ന ലക്ഷ്യത്തിലാണ് ക്യാംപയിന് നടത്തുന്നത്. സെപ്റ്റംബര്‍ ഒന്നിനാരംഭിച്ച ക്യാംപയിന് 15ന് അവസാനിക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച് കൂട്ടയോട്ടം നഗരംചുറ്റി എച്ച്.ഐ.എം.യു.പി സ്കൂള്‍ പരിസരത്ത് സമാപിച്ചു. ജില്ലാ പ്രസിഡന്റ് മലിക് ശഹബാസ് സന്ദേശം നല്കി. ജില്ലാ സെക്രട്ടറി എം.പി അബൂബക്കര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പി.എച്ച് ഫൈസല്‍, പി ഇഷാം, അബ്ദുലത്തീഫ്, മുനവ്വര്‍, പി മുഹമ്മദ്, സി സലീം, ഫാറൂഖ് സലീം എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ കോഓഡിനേറ്റര്‍മാരായ പി നുഅ്മാന് സ്വാഗതവും വി അബ്ദുറഹീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."