HOME
DETAILS

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

  
Web Desk
March 10, 2026 | 9:11 AM

muslim youths allegedly assaulted in name of cow protection forced to eat cow dung issue raised in maharashtra assembly

മുംബൈ: രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം. രണ്ട് മുസ്‌ലിം യുവാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ചതായും ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചതായും പരാതി. മഹാരാഷ്ട്ര നിയമസഭയിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എം.എല്‍.എയായ അബു അസീം ആസ്മിയാണ് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത്.

മുംബൈ ശിവാജി നഗര്‍ മണ്ഡലത്തിലെ മാന്‍കുര്‍ദ് സ്വദേശികളായ വാലി മുഹമ്മദ് ഷാബിര്‍, റിഹാന്‍ ഖുറൈശി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കരാടിലെ അംബെ വില്ലേജ് പൊലിസ് സ്റ്റേഷന്‍ പരിധിക്ക് സമീപമാണ് സംഭവം നടന്നത്. എരുമകളുമായി പോവുകയായിരുന്ന ഇരുവരേയും ഒരു കൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി. നയമാനുസൃതമായാണ് തങ്ങള്‍ എരുമകളെ കടത്തിയതെന്ന് യുവാക്കള്‍ പറയുന്നു. 

സംഘം തങ്ങളെ ബലമായി തടഞ്ഞുനിര്‍ത്തി, വാഹനം പരിശോധിച്ചു. തുടര്‍ന്ന് ക്രൂരമായി അക്രമിച്ചു. ആക്രമണത്തിനിടെ, തങ്ങളെ കഠിനമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. അല്ലാഹുവിനും ഖുര്‍ആനിനുമെതിരെ മുദ്രാവാക്യം വിളിച്ച അക്രമികള്‍ തങ്ങളെ നിര്‍ബന്ധിച്ച് ചാണകം തീറ്റിച്ചതായും ഇരകള്‍ പറഞ്ഞു. 

മതപരമായ വിദ്വേഷം മൂലമാണ് ആക്രമണം നടന്നതെന്നും മുസ്‌ലിം ആയതിനാല്‍ മാത്രമാണ് അക്രമികള്‍ തങ്ങളെ ലക്ഷ്യമിട്ടതെന്നും യുവാക്കള്‍ ചൂണ്ടിക്കാട്ടി. ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ആക്രമണത്തെക്കുറിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ചുമതലയുള്ളയാള്‍ വിസമ്മതിച്ചതായും ഇരകള്‍ ആരോപിക്കുന്നു. പരാതി രേഖപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ വിസമ്മതിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നു. 

പശു സംരക്ഷണത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ ഗ്രൂപ്പുകള്‍ നിയമം കൈയിലെടുക്കുന്നതില്‍ പ്രദേശവാസികള്‍ രോഷം പ്രകടിപ്പിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും ആള്‍ക്കൂട്ട ആക്രമണത്തിനുമെതിരെ ശക്തമായ നിയമനടപടിയുടെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് പൗരാവകാശ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്ര പ്രസിഡന്റും മന്‍ഖുര്‍ദ്ശിവാജി നഗര്‍ എംഎല്‍എയുമായ അബു അസിം ആസ്മി മഹാരാഷ്ട്ര നിയമസഭയില്‍ വിഷയം ഉന്നയിച്ചു. സംഭവം ഗുരുതരമായ വിദ്വേഷ കുറ്റകൃത്യമാണെന്ന് അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അസ്മി ആവശ്യപ്പെട്ടു. വിദ്വേഷ കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് ജാഗ്രതാ നടപടികളും തടയുന്നതിന് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

allegations of muslim youths being assaulted in the name of cow protection and forced to eat cow dung have surfaced, with the issue raised by an mla in the maharashtra legislative assembly demanding action.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  9 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  9 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  9 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  9 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  9 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  9 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  9 days ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  9 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  9 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  9 days ago