HOME
DETAILS

വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായി; പുതുതായി എത്തിയത് 1,58,212 പേർ; വോട്ടർമാരുടെ എണ്ണം ഇനിയും ഉയർന്നേക്കും

  
March 14, 2026 | 2:30 AM

kerala voter list sees 158 lakh new additions

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനു ശേഷം 1,58,212 പേർ കൂടി വോട്ടർപട്ടികയിൽ ഇടംപിടിച്ചു. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആയി ഉയർന്നു.

കഴിഞ്ഞ മാസം എസ്.ഐ.ആർ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 2,69,53,644 ആണ് പട്ടികയിലുണ്ടായിരുന്നത്. ശേഷം അപേക്ഷ നൽകിയവരെ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക പരിഷ്‌കരിച്ചത്.

ഇപ്പോൾ വോട്ടർപട്ടികയിൽ 2,70,57,814 ജനറൽ വോട്ടർമാരും 54,042 സർവിസ് വോട്ടർമാരുമാണുള്ളത്. പുതിയതായി ഉൾപ്പെട്ടവർക്ക് എസ്.ഐ.ആർ വെയിറ്റേജ് ഉണ്ടാകില്ല. ഇവരെ അനുബന്ധ പട്ടികയിലാണ് ഉൾപ്പെടുത്തുക.

ഇനി ഫോം 6 പ്രകാരം അപേക്ഷിച്ച 62,401 പേരുടെയും 11,208 പ്രവാസികളുടെയും അപേക്ഷ വിവിധ ജില്ലകളിൽ ഇന്നലെ വരെ പരിഗണിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കും. അതിനാൽ വോട്ടർമാരുടെ എണ്ണം ഇനിയും ഉയരും.

2025 ഒക്ടോബറിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുമ്പോൾ 2.78 കോടി വോട്ടർമാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്.

Kerala's voter list has been updated, adding 1,58,212 new voters, bringing the total to 2,71,11,856. The revision follows the Special Intensive Revision (SIR) final list published last month, which had 2,69,53,644 voters. The updated list includes applicants who submitted their forms after the initial publication ¹.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  15 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  15 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  15 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  15 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  15 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  15 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  15 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  15 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  15 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  15 days ago