HOME
DETAILS

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

  
Web Desk
March 18, 2026 | 5:12 PM

cpim leader g sudhakaran react on congress support in ambalappuzha

ആലപ്പുഴ: അമ്പലപ്പുഴ സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കുമോ എന്നറിയില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. ജയിക്കാനാണ് മത്സരിക്കുന്നതെന്നും, ജനങ്ങളെ കണ്ടുകഴിഞ്ഞപ്പോള്‍ വിജയം ഉറപ്പിച്ചെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണക്കുമോ എന്ന് കോണ്‍ഗ്രസിന്റെ ഓഫീസില്‍ പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫിന്റെ കാര്യം യുഡിഎഫ് തീരുമാനിക്കും. അവര്‍ എന്തായാലും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. അതുമാത്രമാണ് എനിക്ക് അറിയുന്നത്. നിര്‍ത്തുമോ ഇല്ലയോ എന്നതൊന്നും എനിക്കറിയില്ല,' , സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മുമായി ഉണ്ടായ അസ്വാരാസ്യങ്ങള്‍ക്ക് പിന്നാലെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാന്‍ പോകില്ലെന്നും ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്, അത് വളരാന്‍ പാടില്ല. അവരെ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്.

അതേസമയം അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. സിറ്റിങ് എം.എൽ.എ എച്ച് സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് താൽപര്യമില്ലെങ്കിലും കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് സുധാകരനെ പിന്തുണക്കുന്നതിൽ താൽപര്യമുണ്ട്. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. 

അമ്പലപ്പുഴയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11,125 വോട്ടുകൾക്കാണ് എച്ച്. സലാം കോൺഗ്രസിലെ എം.ലിജുവിനെ തോൽപിച്ചത്. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ ലിജുവിന്റെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലായി. അതേസമയം വെള്ളാപ്പള്ളി നടേശനുമായും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും ജി.സുധാകരൻ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

senior cpm leader g. sudhakaran said he is not sure whether he will get congress support in the ambalappuzha seat. he added that he is contesting to win and is confident of victory after meeting the people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബില്ലുമായി അവതരിപ്പിച്ച് ഛത്തീസ്ഗഢ്

Kerala
  •  2 days ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു 

Kerala
  •  2 days ago
No Image

ഹോർമുസ് തുറക്കാതെ രക്ഷയില്ല; എണ്ണവില കുതിക്കുന്നു; അങ്കലാപ്പിൽ ലോകരാഷ്ട്രങ്ങൾ

International
  •  2 days ago
No Image

ഇറാൻ്റെ വെല്ലുവിളിക്ക് മറുപടി; ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ബ്രിട്ടനും ജപ്പാനും ഉൾപ്പെടെ ആറ് രാജ്യങ്ങൾ

Kerala
  •  2 days ago
No Image

കണ്ണൂരില്‍ സുധാകരനില്ല; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍; നേമത്ത് ശബരീനാഥന്‍; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി 

Kerala
  •  2 days ago
No Image

ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന‌ ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്ങ്‌, യാത്രക്കാർ സുരക്ഷിതർ

National
  •  2 days ago
No Image

യുകെയിലെ നഗരത്തില്‍ പാന്‍മസാല ചവച്ചുതുപ്പി; ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങള്‍ പിഴ 

International
  •  2 days ago
No Image

വി അബ്ദുറഹ്മാന്‍ തിരൂരില്‍; കൊണ്ടോട്ടിയില്‍ ഡോ പി ജിജി; മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

മാസപ്പിറവി ദൃശ്യമായി; ഒമാനിൽ നാളെ ചെറിയ പെരുന്നാൾ

oman
  •  2 days ago
No Image

ഇസ്റാഈൽ ആക്രമിച്ചെന്ന് അവകാശപ്പെട്ട ഇറാനിലെ ആണവ കേന്ദ്രത്തെക്കുറിച്ച് അറിയില്ലെന്ന് യുഎൻ

International
  •  2 days ago