HOME
DETAILS

യു.എസ് പൗരനുൾപ്പെടെ ഏഴു വിദേശികൾ അറസ്റ്റിലായ സംഭവം; അന്ന് ശെയ്ഖ് ഹസീന പറഞ്ഞ സ്വതന്ത്ര ക്രിസ്ത്യൻ രാജ്യമെന്ന സ്വപ്നം

  
March 19, 2026 | 5:06 AM

Seven foreigners including a US citizen were arrested Sheikh Hasinas dream of an independent Christian country

ന്യൂഡൽഹി:ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട യു.എസ് പൗരനുൾപ്പെടെ ഏഴു വിദേശികൾ അറസ്റ്റിലായ സംഭവം, അയൽരാജ്യങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തിമാറ്റി സ്വതന്ത്ര ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുന്നറിയിപ്പുകൾക്ക് ബലം നൽകുന്നു.

ഒരു വെള്ളക്കാരൻ തന്നെ സന്ദർശിച്ചുവെന്നും ബംഗാൾ ഉൾക്കടലിൽ വിദേശ രാജ്യത്തിന് സൈനികതാവളം അനുവദിച്ചാൽ അധികാരം നിലനിർത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും രാജ്യംവിടുന്നതിന് മാസങ്ങൾക്ക് മുമ്പാണ്ഹസീന വെളിപ്പെടുത്തിയത്. ബംഗ്ലാദേശി
ലെ ചട്ടോഗ്രാമും മ്യാൻമറിലെ ചില ഭാഗങ്ങളും ചേർത്ത് ഈസ്റ്റ് തിമോർ മാതൃകയിൽ ഏഷ്യയിൽ ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കലാണ് ഇവർ ലക്ഷ്യമിടുന്നതെന്നായിരുന്നു ഹസീനയുടെ വെളിപ്പെടുത്തൽ.

മാത്യു വാൻഡൈക്ക് അടക്കമുള്ള സംഘത്തിന് ഈ ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.ചൈനയെ നിരീക്ഷിക്കുന്നതിനും പ്രദേശത്ത് ചാരപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കാൻ അമേരിക്ക ലക്ഷ്യമിടുന്നതായി മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും സുരക്ഷാ അനലിസ്റ്റുമായ ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) ഉത്തം ദേവ്‌നാഥ് ഇന്ത്യാടുഡേയോട് പറഞ്ഞു. 

വെനസ്വേല, മ്യാൻമർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ രഹസ്യ നീക്കങ്ങൾ നടത്താറുണ്ടെന്ന് അറസ്റ്റിലായവാൻഡൈക്ക് അവകാശപ്പെടുന്ന വിഡിയോകളും പുറത്തായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  7 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  7 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  7 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  7 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  7 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  7 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  7 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  7 days ago