ഉത്രാടപാച്ചിലില്‍ ആളുകള്‍ നിറഞ്ഞ് നാടും നഗരവും
കല്‍പ്പറ്റ: ഉത്രാടപാച്ചിലില്‍ ആളുകള്‍ നിറഞ്ഞ് നാടും നഗരവും. തിമിര്‍ത്തുപെയ്ത മഴയെ കൂസാതെ തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി എത്തിയവരെകൊണ്ട് ജില്ലയിലെ വിവിധ പട്ടണങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഓണക്കോടികളും പൂക്കളും പച്ചക്കറികളുമായി എത്തിയ അന്യസംസ്ഥാനക്കാര്‍ റോഡിനുരുവശവും നിരന്നിരുന്നു. ഇവരുടെ പക്കല്‍ നിന്നും വിലകുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ ജനം തിരക്കു കൂട്ടിയതോടെ പലപ്പോഴും റോഡില്‍ ഗതാഗതം സ്ഥംഭിച്ചു. കാണം വിറ്റും ഓണം ഉണ്ണണമെന്ന മലയാളിയുടെ പതിവു രീതിക്ക് ഈ വര്‍ഷം ഇടമുണ്ടായില്ല. ഓണച്ചന്തകളും സജീവമായത് നാട്ടുകാര്‍ക്ക് അനുഗ്രഹമായി.
കാവേരി പ്രശ്‌നം പച്ചക്കറിയുടെ വരവിനെ കാര്യമായി ബാധിച്ചില്ല. ഓണത്തെ വരവേല്‍ക്കാന്‍ റസിഡിന്‍ഷ്യല്‍ അസോസിയേഷനുകളും ഗ്രാമങ്ങളും പതിവില്‍ നിന്നും വ്യത്യസ്തമായി ഓണസദ്യയൊരുക്കി. ഈ സദ്യയുടെ ഒരുക്കങ്ങളില്‍ എല്ലാവരും പങ്കാളികളായതോടെ ഒരുമയുടെ പൂക്കാലമാണ് കാണാനായത്. പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ പാടിയും ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചും ഓണത്തെ ഉത്സവമാക്കി മാറ്റുകയായിരുന്ന പലയിടങ്ങളിലും. മാവേലയും മലയാളത്തനിമയോടെ മങ്കമാരും അണിനിരന്ന ഘോഷയാത്രകളും പലയിടങ്ങളിലും നടന്നു. പുലികളിയും വാദ്യമേളവും ഉത്രാടദിനത്തിന് കൊഴുപ്പേകി. പുല്‍പ്പള്ളിയിലെ വ്യാപാരികളുടെ ഓണാഘോഷ പരിപാടിയില്‍ തൃശൂര്‍ യുവജന പുലികളി സംഘത്തിന്റെ പുലികളിയും ശിങ്കാരിമേള മത്സരവും ശ്രദ്ധേയമായി. രാവിലെ മുതല്‍ തന്നെ പച്ചക്കറികടകളിലും പൂക്കടകളിലും തിരക്കുണ്ടായിരുന്നു. പുല്‍പ്പള്ളിയിലെ ജനത ഓണത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."