ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു5
മണ്ണാര്‍ക്കാട്: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. ചങ്ങലീരി മോതിക്കല്‍ പറമ്പന്‍ വീട്ടില്‍ ഹംസയുടെ മകന് ഷമീര്‍ (35) ആണ് ചികിത്സക്ക് പണമില്ലാതെ കഴിയുന്നത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും, കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ നടത്തിയ ഷമീറിന് ഇനി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിയാണ് ജീവിതം നിലനിര്‍ത്തുന്നത്.
സ്വന്തമായുണ്ടായിരുന്ന ആറു സെന്റ് ഭൂമിയും വിറ്റാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനി ചികിത്സ നടത്തണമെങ്കില്‍ സുമനസുകള്‍ സഹായിക്കേണ്ട അവസ്ഥയിലാണ്.
ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഷമീറിന് ഗര്‍ഭിണിയായ ഭാര്യയും, രണ്ട് പിഞ്ച് കുഞ്ഞുങ്ങളുമാണുളളത്. ഷമീറിന് ജോലിക്ക് പോവാന്‍ കഴിയാത്തതുകാരണം നിത്യവൃത്തിക്കുപോലും ഗതിയില്ലാത്ത സ്ഥിതിയാണ്.
ഷമീറിനെ സഹായിക്കാനായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി ചെയര്‍മാനും, ഇബ്രാഹിം മാസ്റ്റര്‍ കണ്‍വീനറും, കെ.അഷ്റഫ് ട്രഷററുമായി ഷമീര്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
സഹായങ്ങള്‍ എത്തിക്കാന്‍ മണ്ണാര്‍ക്കാട് ഫെഡറല്‍ ബാങ്കില്‍ സഹായ സമിതിയുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 14090100196927, ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്.എല്‍ 0001409. ഫോണ്‍: 9895 313738.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."