HOME
DETAILS

ഡല്‍ഹിയില്‍ കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രി; സ്ഥാനഭ്രഷ്ടനാക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

  
Web Desk
April 04 2024 | 10:04 AM

delhi highcourt rejected the appeal on kejriwal

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്മി നേതാവ് അരവിന്ദ്് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. കെജ്‌രിവാളിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് കാണിച്ച് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാളിന്റെ തീരുമാനമാണ്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ ദേശീയ താല്‍പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

മദ്യനയ കേസില്‍ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് കെജ് രിവാളിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത ഹരജി ഫയല്‍ ചെയ്തത്. ഉത്തരവിന് പിന്നാലെ വിഷ്ണു ഗുപ്ത ഹരജി പിന്‍വലിക്കുകയും ആവശ്യവുമായി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം കെജ് രിവാള്‍ രാജി വെക്കേണ്ടതില്ലെന്ന നിലപാടിലാണ് ആം ആദ്മി. ചൊവ്വാഴ്ച്ച ആപ് എം.എല്‍.എമാര്‍ കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാളുമായി കൂടിക്കാഴ്ച്ച നടത്തുകയും മുഖ്യമന്ത്രി അധികാരം ഒഴിയാതെ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനിടെ തീഹാല്‍ ജയില്‍ നിന്നുള്ള കെജ് രിവാളിന്റെ സന്ദേശം ഭാര്യ സുനിത പുറത്തുവിട്ടു. ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് ഉടന്‍ പരിഹരിക്കണമെന്ന് എം.എല്‍.എമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago