HOME
DETAILS

കുടിശിക തിരിച്ചടയ്ക്കാന്‍ എംകെ മുനീര്‍ ഉറപ്പ് നല്‍കിയതായി ബാങ്ക്; ജപ്തി നടപടികളിലേക്ക് കടന്നേക്കില്ല 

  
Web Desk
March 24, 2026 | 5:54 PM

bank says mk muneer assured loan repayment

കോഴിക്കോട്: അവധിക്ക് മുന്‍പ്  ബാങ്ക് വായ്പ കുടിശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീറിന്റെ കുടുംബം ഉറപ്പ് നല്‍കിയതായി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. വീട് പുതുക്കി പണിയാന്‍ എടുത്ത ലോണ്‍ മാര്‍ച്ച് 31നകം അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു.  

തുക അടച്ച് തീര്‍ക്കാത്ത പക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നായിരന്നു ബാങ്കിന്റെ നിലപാട്. എംകെ മുനീറിന്റെ കിഴക്കേ നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണി നേരിടുന്നത്. 35 ലക്ഷം രൂപയാണ് അദ്ദേഹം ലോണെടു്ത.് തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒരു തവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പോലും തിരിച്ചടവ് ഉണ്ടായില്ല. ബാങ്ക് അധികൃതര്‍ പലതവണ നോട്ടീസ് അയച്ചിട്ടും മറുപടി ഇല്ലാത്തതിനാലാണ് ജപ്തി നോട്ടീസ് അയച്ചത്. 

നോട്ടീസ് ലഭിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധ അറിയിക്കുകയായിരുന്നു. ഇളവ് കഴിച്ച് 49 ലക്ഷം രൂപ മാര്‍ച്ച് 31നകം അടച്ചുതീര്‍ക്കുമെന്നാണ് ഇപ്പോള്‍ ബാങ്കിന് ലഭിച്ചിരിക്കുന്ന ഉറപ്പ്. 

അതേസമയം ബാങ്കുമായുള്ള ഇടപാട് വ്യക്തിപരമായ കാര്യമാണെന്നും, വീട് പുതുക്കി നിര്‍മിക്കുന്നതിന്റെ ഭാഗമായി എടുത്ത ലോണാണ് തിരിച്ചടക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട് നടക്കാവിലുള്ള മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്. വിചാരിച്ച പോലെ ലോണ്‍ തിരിച്ചടക്കാനായില്ല. ജാഫര്‍ഖാന്‍ കോളനിയിലെ ഒരു വീടുവിറ്റ് കുറച്ച് തുക അടച്ചു. ബാക്കിയുള്ള പണമാണ് ബാധ്യതയായത്. ബാങ്ക് പരമാവധി സമയം നീട്ടി നല്‍കിയിരുന്നു. ഇനി കൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ നോക്കണം, മുനീര്‍ പറഞ്ഞു. ആരെയും ദ്രോഹിച്ചിട്ടില്ലെന്നും, വ്യക്തിപരമായ വിഷയത്തില്‍ പാര്‍ട്ടിയോട് സഹായം ചോദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം വിളിച്ചിരുന്നുവെന്നും ഓരോ വ്യക്തികളുടെയും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ നിന്നാല്‍ ശരിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവത്തിനിടെ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം; നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

ഡീലില്‍ കൊണ്ടും കൊടുത്തും മുന്നണികള്‍; ആരോപണം തള്ളി എംവി ഗോവിന്ദന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടായെന്ന് വിമര്‍ശനം 

Kerala
  •  4 hours ago
No Image

യുഎഇയിലെ വിപണികളിൽ കർശന പരിശോധന; പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കും കനത്ത പിഴ

uae
  •  4 hours ago
No Image

കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

National
  •  5 hours ago
No Image

മൂന്നാറിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

Kerala
  •  5 hours ago
No Image

സ്വർണ്ണവിലയിൽ വൻ ഇടിവ്: ഡോളർ കരുത്താർജിക്കുന്നു; നിക്ഷേപകർ ജാഗ്രതൈ

uae
  •  5 hours ago
No Image

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  5 hours ago
No Image

ട്രംപിന്റെ അവകാശവാദത്തിന്റെ പിന്നാലെ ഇടിഞ്ഞ ക്രൂഡ് വില, ഇറാൻ നിഷേധിച്ചതോടെ വീണ്ടും ബാരലിന് 100 ഡോളറിനു മുകളിൽ

Saudi-arabia
  •  5 hours ago
No Image

സഊദി സന്തോഷത്തിന്റെ നാട് തന്നെ; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഏറെ നേട്ടം കൊയ്ത് രാജ്യം

Saudi-arabia
  •  5 hours ago