ഗോവിന്ദചാമിയുടെ അഭിഭാഷകന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണം: സാറാ ജോസഫ്
വടക്കാഞ്ചേരി: സൗമ്യയെ മൃഗീയമായി കൊലപ്പെടുത്തിയ ഗോവിന്ദചാമിയുടെ അഭിഭാഷകന്‍ ബി.എ ആളൂരിന് ലക്ഷകണക്കിന് രൂപ വക്കീല്‍ ഫീസ് നല്‍കുന്നത് ആരെന്നതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എഴുത്ത്കാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് ആവശ്യപ്പെട്ടു. ഇതൊന്നും അന്വേഷിക്കാന്‍ ഇവിടെ ആരും ഇല്ലാത്ത സ്ഥിതിയാണ്. ഭരണകൂടത്തിനും ഇതിനൊന്നിനും നേരമില്ല. പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകിയും ശിക്ഷയൊന്നും ലഭിക്കാതെ രക്ഷപ്പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതി ഒരു പ്രതീകം മാത്രമാണെന്നും സാറാ ജോസഫ് കുറ്റപ്പെടുത്തി. ആറങ്ങോട്ടുകര കനവ് നാടകവേദിയുടെ വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് മലയാള സിനിമയും സ്ത്രീകളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. സമാപന സമ്മേളനം ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."