HOME
DETAILS

നോട്ടീസ് നൽകാതെ പുറത്താക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷനെ തിരുത്തി ഹൈക്കോടതി, അന്നമനടയിലെ സ്ഥാനാർത്ഥികൾക്ക് വിജയം

  
Web Desk
March 26, 2026 | 1:50 AM

high court candidates cannot be disqualified without show-cause notice

കൊച്ചി: തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാത്തതിന്റെ പേരില്‍,  ഒരു സ്ഥാനാർഥിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് കൃത്യമായി നല്‍കണമെന്നും കോടതി വ്യക്തമാക്കി. 

2020 ലെ  തദ്ദേശ  തെരഞ്ഞെടുപ്പ് ചെലവ് വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയ തൃശൂരിലെ അന്നമനടയിലെ ധന്യ ദേവദാസും മറ്റ് ഏഴ് പേരും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സ്ഥാനാർഥിയെ അയോഗ്യനാക്കുന്നതിന് മുമ്പ്  കാരണം കാണിക്കല്‍ നോട്ടിസ് അയക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഹരജിക്കാരെ അയോഗ്യരാക്കിയ കമ്മിഷന്റെ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. 

എന്നാല്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുകയാണെങ്കില്‍, നിയമപ്രകാരം ഹരജിക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ നിന്ന് ഉത്തരവിലെ തീരുമാനം തടയില്ലെന്ന് കോടതി വ്യക്തമാക്കി.

The Kerala High Court has ruled that candidates cannot be disqualified for failing to submit election expense statements without being issued a proper show-cause notice. The court emphasized that the State Election Commission must follow due process before taking such action. The verdict came while considering petitions filed by Dhanya Devadas and others from Thrissur, whose disqualification orders were subsequently quashed, while leaving room for fresh action in accordance with the law.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  8 days ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  8 days ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  8 days ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  8 days ago
No Image

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

Kerala
  •  8 days ago
No Image

വീണ്ടും മുകളിലേക്ക്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Kerala
  •  8 days ago
No Image

പൂജാകർമ്മങ്ങൾക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

National
  •  8 days ago
No Image

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് 15 പ്രതികളുടെ അപ്പീൽ തള്ളി

Kerala
  •  8 days ago
No Image

ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ

National
  •  8 days ago
No Image

അമ്മയെ പരിചരിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Kerala
  •  8 days ago