HOME
DETAILS

താമസക്കാർക്ക് കൈത്താങ്ങുമായി ഷാർജ പൊലിസ്; ഈ വിഭാ​ഗമാളുകൾക്ക് നഷ്ടപ്പെട്ട നമ്പർ പ്ലേറ്റ് സൗജന്യമായി വീട്ടിലെത്തിച്ച് നൽകും

  
March 29, 2026 | 12:14 PM

sharjah police to deliver lost number plates free for selected residents

ഷാർജ: യുഎഇയിൽ അടുത്തിടെയുണ്ടായ ശക്തമായ മഴയെത്തുടർന്ന് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി ഷാർജ പൊലിസ്. പ്രായമായ താമസക്കാർക്കും ഭിന്നശേഷിക്കാർക്കുമായി സൗജന്യമായി നമ്പർ പ്ലേറ്റുകൾ അച്ചടിച്ച് നൽകുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് പൊലിസ് തുടക്കം കുറിച്ചു.

മൂന്ന് ദിവസത്തെ പ്രത്യേക പദ്ധതി

മാർച്ച് 29 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ഈ താൽക്കാലിക സംരംഭം മൂന്ന് ദിവസത്തേക്കാണ് നിലവിലുണ്ടാവുക. യോഗ്യരായ താമസക്കാർക്ക് സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി 901 എന്ന നമ്പറിൽ വിളിച്ച് പൊലിസ് കോൺടാക്റ്റ് സെന്റർ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഷാർജ പൊലിസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവർസ് ലൈസൻസിംഗ് വകുപ്പാണ് പദ്ധതിയുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്. അപേക്ഷകർക്ക് പുതിയ പ്ലേറ്റുകൾ അച്ചടിച്ചു നൽകുന്നതിനൊപ്പം അവ നേരിട്ട് താമസസ്ഥലത്ത് എത്തിച്ചു നൽകുകയും ചെയ്യും. ഇത് ഗുണഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ലക്ഷ്യം മികച്ച ജീവിതനിലവാരം

അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിലും സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സേവനം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷാ സംവിധാനങ്ങളെയും സേവനങ്ങളെയും ഏകോപിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അർഹരായ എല്ലാ താമസക്കാരും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഷാർജ പൊലിസ് അറിയിച്ചു.

sharjah police introduces a supportive initiative to assist residents by delivering lost vehicle number plates directly to their homes at no cost. the service targets specific eligible groups, ensuring convenience, safety, and quicker recovery without visiting service centers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  a day ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  a day ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  a day ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  a day ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  a day ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  a day ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  a day ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  a day ago