HOME
DETAILS

ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് യു.എസ്; മണിക്കൂറുകള്‍ക്കകം പുനഃസ്ഥാപിച്ചതായി തെഹ്‌റാന്‍

  
Web Desk
March 30, 2026 | 4:22 AM

us attack on iran power facilities tehran restores electricity within hours

തെഹ്‌റാന്‍: ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരേയും ആക്രമണം അഴിച്ചു വിട്ട് യു.എസ്. യുദ്ധഭീതിക്ക് ആക്കംകൂട്ടി കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നീക്കം. കുറച്ചു സമയത്തേക്ക് തെഹ്‌റാനിലെ ചിലഭാഗങ്ങള്‍ ഇരുട്ടിലായതായി ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വൈദ്യുതി പുനഃസ്ഥാപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

അതിനിടെ, ഇറാന്റെ എണ്ണ സ്വന്തമാക്കുമെന്നും ഖാര്‍ഗ് ദ്വീപ് പിടിക്കുമെന്നും അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഖാര്‍ഗ് ദ്വീപില്‍ ആഴ്ചകള്‍ നീളുന്ന അധിനിവേശം ഉള്‍പ്പെടെ എല്ലാ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നതായി യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാര്‍ഗില്‍ ഇറാന്‍ പ്രതിരോധം എളുപ്പം മറികടക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ വാദം. അതേസമയം, ഇറാന്റെ ആക്രമണ ഭീഷണി മുന്‍നിര്‍ത്തി പശ്ചിമേഷ്യയിലെ യു.എസ് യൂണിവേഴ്‌സിറ്റികള്‍ പലതും പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. 

അതിനിടെ, ഇറാനുമായി പ്രത്യക്ഷ, പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ട്രംപ് പറയുന്നു. പതിനഞ്ചിന നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഇറാന്‍ അംഗീകരിച്ചെന്നാണ് യു.ശെ് പ്രസിഡന്റ് അവകാശപ്പെടുന്നത്. പാകിസ്താന്‍ മുഖേന നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞ ട്രംപ് 20 എണ്ണ ടാങ്കറുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയെന്നും നാളെ ഹോര്‍മുസ് കടക്കുമെന്നും വ്യക്തമാക്കി.

iran says power supply restored within hours after reported us attack on electricity facilities tensions rise as tehran responds to the incident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിലെ പുതിയ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് ഖത്തര്‍-കുവൈത്ത് നേതാക്കള്‍

qatar
  •  a day ago
No Image

വലിയ പെരുന്നാളിന് മുന്നോടിയായി യുഎഇയിൽ ബലിമൃഗങ്ങൾക്ക് വൻ ഡിമാൻഡ്; വിലയിൽ ശതമാനം വരെ വർധനവ്

uae
  •  a day ago
No Image

അറസ്റ്റിലായ കാമുകനെ വിട്ടയക്കണമെന്നാവശ്യം; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി; പൊലിസിനെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

National
  •  a day ago
No Image

വി.ഡി മന്ത്രിസഭയിലേക്ക് മുസ്‌ലിം ലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍

Kerala
  •  a day ago
No Image

പ്രാദേശിക വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ച; ഖത്തര്‍ അമീറുമായി സംസാരിച്ച് സൗദി കിരീടവകാശി

qatar
  •  a day ago
No Image

ബെംഗളൂരു-മുംബൈ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി 

National
  •  a day ago
No Image

പോർച്ചുഗീസ് കവിത അവസാനിപ്പിച്ച് ബെർണാഡോ മടങ്ങുമ്പോൾ; മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര ഇനി ആര് ഭരിക്കും?; In-Depth Story

Football
  •  a day ago
No Image

ബുക്കിംഗ് തുക കൈപ്പറ്റിയിട്ടും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തില്ല; പരാതിക്കാരന് 55,600 ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  a day ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് സഹകരണം ശക്തമാക്കും: അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ട് സന്ദര്‍ശിച്ച് മോദി

National
  •  a day ago
No Image

യുഎഇക്ക് പിന്തുണയുമായി ലോകം; സോഷ്യൽ മീഡിയയിൽ വൈറലായി 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' ക്യാമ്പെയ്ൻ

uae
  •  a day ago