ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു
ആംസ്റ്റര്‍ഡാം: നരേന്ദ്ര മോദിയുടെ യൂറോപ്പ് പര്യടനത്തിനിടെ ഇന്ത്യയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമായി. ഹേഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിപുലമായ ചര്‍ച്ചകള്‍ നടത്തി.
വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ജലം, ഹരിത ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും വിലയിരുത്തി. സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നിരവധി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധത്തില്‍ വലിയ പുരോഗതി ഉണ്ടായതായി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ പ്രധാന യൂറോപ്യന്‍ പങ്കാളികളിലൊന്നാണ് നെതര്‍ലന്‍ഡ്സെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളും ഉത്തരവാദിത്തമുള്ള സമീപനവുമാണ് ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
നവീകരണം, സുസ്ഥിരത, നിക്ഷേപം, പ്രതിരോധം തുടങ്ങിയ പുതിയ മേഖലകളില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നെതര്‍ലന്‍ഡ്സിന്റെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ വളര്‍ച്ചാ വേഗതയും ഒരുമിച്ചാല്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഊര്‍ജ്ജം, തുറമുഖം, കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികള്‍ പങ്കെടുത്ത സി.ഇ.ഒ റൗണ്ട് ടേബിളിലും ഇരുനേതാക്കളും പങ്കെടുത്തു. പുനരുപയോഗ ഊര്‍ജ്ജം, സെമികണ്ടക്ടര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മോദി ഡച്ച് കമ്പനികളെ ക്ഷണിച്ചു.
ഇന്ത്യയിലെ നികുതി, തൊഴില്‍ നിയമം, ഭരണ സംവിധാനം എന്നിവയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെട്ടുവരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനും ഇരു രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.
India and Netherlands have elevated their bilateral ties to a strategic partnership, approving a comprehensive five-year roadmap to strengthen cooperation across key sectors. The agreement aims to deepen collaboration in trade, technology, climate action, innovation, water management, and global security, marking a significant step in enhancing diplomatic and economic relations between the two countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."