HOME
DETAILS

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

  
Web Desk
May 17, 2026 | 8:11 AM

kc venugopal react on vellappally  natesans statement

ആലപ്പുഴ: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍. ലീ​ഗിനെ മുൻനിർത്തി നടേശൻ നടത്തിയ പ്രസ്താവനകള്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നതാണെന്ന് ജനങ്ങള്‍ മനസിലാക്കുമെന്ന് കെ.സി വേണു​ഗോപാൽ പറഞ്ഞു. എസ്.എന്‍.ഡി.പി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. 

യു.ഡിഎഫ് അധികാരം തുടങ്ങുന്നതിനു മുമ്പേ മുസ്ലിം ലീഗ് കേരളം ഭരിക്കുന്ന ലക്ഷണമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ''മലബാര്‍ കലാപവും മാറാടും മറക്കില്ല'' എന്ന തലക്കെട്ടില്‍ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയും ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നാരോപിക്കുകയും ചെയ്തിരുന്നു. 

അതേസമയം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ജി. സുധാകരന്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച മന്ത്രി സഭയായിരിക്കും രൂപീകരിക്കുക എന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയ്ക്ക് ശക്തമായ പ്രാതിനിധ്യം ലഭിക്കുമെന്നും ജില്ലയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു

International
  •  2 hours ago
No Image

ഹൊര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

International
  •  2 hours ago
No Image

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 hours ago
No Image

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി;  തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണം

Kerala
  •  3 hours ago
No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  3 hours ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  4 hours ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  4 hours ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  4 hours ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 hours ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  5 hours ago