HOME
DETAILS

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി;  തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണം

  
Web Desk
May 17, 2026 | 8:30 AM

thiruvananthapuram-traffic-regulations-for-swearing-in-ceremony-from-7am-tomorrow

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളെ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍, സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം വന്‍ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുക. ഇതിനായി വിശാലമായ പന്തലും വിപുലമായ സ്റ്റേജ് ക്രമീകരണങ്ങളുമാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നത്. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ആ നിലയിലുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.

പത്തുവര്‍ഷം ഭരണത്തിന് പുറത്തായിരുന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയ യു.ഡി.എഫ് സത്യപ്രതിജ്ഞ ആഘോഷത്തിലാക്കാനുള്ള തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

രണ്ടുലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ നിലയിലുള്ള ഒരുക്കങ്ങളാണ് പൊലിസും നടത്തുന്നത്. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പായസ, ലഡു വിതരണത്തിനുമുള്ള ഒരുക്കങ്ങളും പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്.
സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമായി നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ദക്ഷിണ മേഖലാ ഐ.ജി ജി. സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ 4,500 പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.

സിറ്റി പൊലിസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിക്കും. പാസ് മുഖേനയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രവേശനം. വി.വി.ഐ.പികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും പ്രത്യേക ഗാലറികളിലൂടെ പ്രവേശനം അനുവദിക്കും. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ആരെയും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ.

സത്യപ്രതിജ്ഞാ ചടങ്ങിന് തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വിജയ് എത്തിയേക്കും. തമിഴ്നാട്ടില്‍ അധികാരമേറ്റ ശേഷമുള്ള വിജയിയുടെ ഈ കേരള സന്ദര്‍ശനം രാഷ്ട്രീയ കേന്ദ്രങ്ങളിലും ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. വിജയിയുടെ വരവ് പ്രമാണിച്ച് ആരാധകരുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഢി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി തുടങ്ങിയവും സത്യപ്രതിജ്ഞയ്ക്കെത്തും.

മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എമാരും സത്യപ്രതിജ്ഞയ്ക്ക് എത്തും. ചലച്ചിത്ര മേഖലയില്‍ നിന്നടക്കമുള്ള പ്രമുഖര്‍ക്കും ക്ഷണമുണ്ട്.

ഇന്നു മുതല്‍ തലസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരിക്കും. മലബാറില്‍ നിന്ന് ട്രെയിനുകളിലും ബസുകളിലുമെല്ലാം റിസര്‍വേഷന്‍ കിട്ടാനില്ല. സ്വകാര്യ വാഹനങ്ങളിലും ബസുകളിലും വന്‍തോതില്‍ പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്കെത്തും. 

അതേസമയം, യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തില്‍ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി പാര്‍ക്കിങ് കേന്ദ്രങ്ങളും സജീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള പാര്‍ക്കിങ് ഏരിയകളില്‍ ഗതാഗത തടസമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് പൊലിസ് അറിയിച്ചു. 

അനധികൃതമായും ഗതാഗത തടസമുണ്ടാക്കുന്ന വിധവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളത്തിലേക്കും, റെയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

ഇതുവഴി പോകണം

*. പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്നു സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങള്‍ വെള്ളയമ്പലം - വഴുതയ്ക്കാട്- വിമന്‍സ് ജങ്ഷന്‍ - തൈക്കാട് വഴി പോകണം.

*. പി.എം.ജി ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ജി.വി രാജ - എല്‍.എം.എസ് മ്യൂസിയം മാനവീയം റോഡ് - ആല്‍ത്തറ വഴുതയ്ക്കാട്വിമന്‍സ് കോളജ് ജങ്ഷന്‍ - തൈക്കാട് വഴി പോകണം.
*. ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് നിന്നു സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഓവര്‍ ബ്രിഡ്ജ് - തമ്പാനൂര്‍ -മോഡല്‍ സ്‌കൂള്‍ - പനവിള - ബേക്കറി ഫ്ലൈ ഓവര്‍ വഴി വഴി പോകണം.

പാര്‍ക്കിങ് ഇവിടെ

*. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വരുന്ന എം.എല്‍.എ/എം.പിമാരുടെ വാഹനങ്ങള്‍ ആര്‍.ബി.െഎബേക്കറി ജങ്ഷന്‍ -വാന്റോസ് - ജേക്കബ്സ് ജങ്ഷന്‍ ഗേറ്റ്4 വഴി സെക്രട്ടറിയേറ്റിനകത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

*. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥര്‍, പൊലിസ്, മീഡിയ എന്നിവരുടെ വാഹനങ്ങള്‍ ആര്‍.ബി.ഐ- ബേക്കറി ജങ്ഷന്‍ - വാന്റോസ് - ജേക്കബ്സ് ജങഷന്‍ വഴി ഗേറ്റ്4 ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷം സംസ്‌കൃത കോളജ് ഗ്രൗണ്ട്, യൂനിവേഴ്സിറ്റി കാംപസ്, യൂനിവേഴ്സിറ്റി കോളജ് എന്നീ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

*. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വാഹനങ്ങളില്‍ വരുന്ന പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഗേറ്റ് 2, പുളിമൂട് ആയുര്‍വേദ കോളജ് ജങ്ഷന്‍, മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.

*. പ്രവര്‍ത്തകരുമായി വരുന്ന വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസര്‍ച്ച് സെന്റര്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക്‌ലോര്‍ഡ്സ് ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലും കുഴിവിള ആക്കുളം റോഡ്, കൈമനംപാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യേണം.

*. പ്രവര്‍ത്തകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്, ജനറല്‍ ഹോസ്പിറ്റല്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് കോളജ് ഗ്രൗണ്ട്, എല്‍.എം.എസ് കോംപൗണ്ട്, ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാല ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മോഡല്‍ സ്‌കൂള്‍ കോംപൗണ്ട്, സംഗീത കോളജ് കോംപൗണ്ട്, ആര്‍ട്സ് കോളജ് കോംപൗണ്ട്, വിമന്‍സ് കോളജ് കോംപൗണ്ട്, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം കോംപൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ് (പേ ആന്‍ഡ് പാര്‍ക്കിങ്), വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി കോംപൗണ്ട്, കവടിയാര്‍ സാല്‍വ്വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ട്, ടാഗോര്‍ തിയറ്റര്‍ കോംപൗണ്ട്, പി.എം.ജി ലോ കോളജ് റോഡ്, കവടിയാര്‍കുറവന്‍കോണം റോഡ് (ഇടത് വശം), വികാസ് ഭവന്‍ റോഡ്, പരുത്തിപ്പാറകേശവദാസപുരം റോഡ് (ഇടത് വശം), എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യണം.

*. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ പുളിമൂട് - ഓവര്‍ബ്രിഡ്ജ് റോഡ് (ഇരു വശങ്ങളിലും) എ.കെ.ജി സ്പെന്‍സര്‍ റോഡ്, വി.ജെ.ടി - ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിര്‍ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടാകാത്ത വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

Extensive preparations are underway for the swearing-in ceremony in Thiruvananthapuram. In connection with the event, special traffic regulations and route diversions will be implemented across the city starting from 7 AM tomorrow. Authorities have advised commuters to follow police instructions and use alternative routes to avoid congestion and delays.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  an hour ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 'ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്' വിദ്യാര്‍ത്ഥികളുടെ സ്‌കോറിനെ ബാധിക്കുമെന്ന ആശങ്ക തള്ളി വിദ്യാഭ്യാസ മന്ത്രാലയം 

National
  •  2 hours ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു

International
  •  3 hours ago
No Image

ഹൊര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

International
  •  3 hours ago
No Image

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 hours ago
No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  4 hours ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  4 hours ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  5 hours ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  5 hours ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  5 hours ago