HOME
DETAILS

സഊദിയിൽ വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദേശം

  
March 30, 2026 | 1:03 PM

saudi rain alert ncm forecast march 2026

റിയാദ്: സഊദിയുടെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ വ്യാഴാഴ്ച (ഏപ്രിൽ 3) വരെ നീണ്ടുനിൽക്കുമെന്നും  മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും കാരണമായേക്കാം. കനത്ത മഴ പെയ്യുന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലുള്ളവർ ജനങ്ങൾ ജാഗ്രത പാലിക്കണം.

തബൂക്ക്, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി മേഖലകൾ തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ ദിരിയ, അൽ-ദവാദ്മി, അൽ-മജ്മഅ, അൽ-ഖർജ് തുടങ്ങിയ ഗവർണറേറ്റുകളിൽ മിതമായ മഴയ്ക്കാണ് സാധ്യത. മക്ക, മദീന, അൽ-ബഹ, അസീർ, ജിസാൻ  ത്വാഇഫ്, അബഹ, ഖമീസ് മുഷൈത്ത്, അൽ-ഉല എന്നീ തെക്ക് പടിഞ്ഞാറൻ മേഖലകളിലും മഴ പ്രതീക്ഷിക്കാം. അൽ-അഹ്സ, എംപ്റ്റി ക്വാർട്ടർ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ ചുഴലിക്കാറ്റോ കടലിൽ ജലസ്തംഭങ്ങളോ രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പിലുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എൻ.സി.എം  പൊതുജനങ്ങളോട് അഭ്യർഥിച്ചു.

The National Center for Meteorology (NCM) has issued a widespread rain alert across Saudi Arabia until next Thursday. Expect thunderstorms, heavy rain, and winds up to 60 km/h in regions including Riyadh, Makkah, Madinah, and the Eastern Province. Authorities warn of potential flash floods, hail, and dust storms. Stay updated with official safety advisories and avoid low-lying areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  a day ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  a day ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  a day ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  a day ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  a day ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  a day ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  a day ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  a day ago