മാനവസൗഹാര്‍ദ സന്ദേശവുമായി ഓണം-പെരുന്നാള്‍ ആഘോഷം
വടകര: ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയുംആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി.
നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, എ. പ്രേമകുമാരി, സോമന്‍ മുതുവന, വടയക്കണ്ടി നാരായണന്‍, പ്രദീപ് ചോമ്പാല, പറമ്പത്ത് രവീന്ദ്രന്‍, ടി.വി ബാലകൃഷ്ണന്‍, പി. അച്യുതന്‍, പി.എം അശോകന്‍, എം.കെ ഭാസ്‌കരന്‍, തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍, മേപ്പയില്‍ ശ്രീധരന്‍ സംസാരിച്ചു.
ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജസീല ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍പേഴ്‌സന്‍ കെ. അനുശ്രീ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ഷുഹൈബ് കുന്നത്ത്, പി.കെ ഹരീഷ്, ടി.കെ ബിജിത്ത്, സുഹൈല്‍ മാവള്ളി, സി.കെ ഷിന്റ, ലീഷ്മ, ഫര്‍സാന സംസാരിച്ചു.
തിരുവള്ളൂര്‍ ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ 'മൈലാഞ്ചി മൊഞ്ചുള്ള ഓണം' പരിപാടി സംഘടിപ്പിച്ചു. സിനിമാ സീരിയല്‍ കലാകാരന്‍ മണിദാസ് പയ്യോളി മുഖ്യാതിഥിയായിരുന്നു. പ്രമോദ് ശാന്തിനഗര്‍, ലിബീഷ് വെള്ളൂക്കര, അജയ്കൃഷ്ണ ചാലില്‍, റംഷി എടക്കുടി നേതൃത്വം നല്‍കി.
വടകര: ചോറോട് ഗെയ്റ്റ് സി.എച്ച് മുഹമ്മദ് കോയ റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സി. മൊയ്തീന്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. എം.ടി അബ്ദുല്‍ സലാം അധ്യക്ഷനായി.
പി. ശുക്കൂര്‍ ദാരിമി, കെ. സുബൈര്‍ ഹാജി, എം.ടി ലിയാഖത്ത്, എം.ടി നാസര്‍, ടി. ഹംസ, സി. അബ്ദുറഹ്മാന്‍ സംസാരിച്ചു. പി. സുബൈര്‍ സ്വാഗതവും അഫ്‌നാസ് ചോറോട് നന്ദിയും പറഞ്ഞു.
തൊട്ടില്‍പ്പാലം: ദേവര്‍കോവില്‍ ഗ്രാന്മ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കായക്കൊടിയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. വിനു വി.കെ ഉദ്ഘാടനം ചെയ്തു. എം. രാജീവന്‍ അധ്യക്ഷനായി. ഒ. ഷാനോജ്, പ്രഗീഷ്, എം. ഷാജി, എം.കെപ്രവീണ്‍, സുരേന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."