HOME
DETAILS

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

  
April 02, 2026 | 4:16 PM

Royal Challengers Bangalore captain Rajat Patidar openly reveals who is the best finisher in IPL history

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്ന് തുറന്നു പറഞ്ഞ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പട്ടീദാർ. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറായി സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സിനെയാണ് പട്ടീദാർ തിരഞ്ഞെടുത്തത്. ക്രിക്ക്ബസ് പുറത്തുവിട്ട ഒരു അഭിമുഖത്തിലാണ് പട്ടീദാർ ഇക്കാര്യം പറഞ്ഞത്. 

അതേസമയം ഇതേ അഭിമുഖത്തിൽ തന്നെ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരാണെന്നും പട്ടീദാർ പറഞ്ഞു. തന്റെ ടീമിലെ ഇതിഹാസ താരമായ വിരാട് കോഹ്‌ലിയെ മറികടന്ന് പട്ടീദാർ രോഹിത്തിനെയാണ് തിരഞ്ഞെടുത്തത്. 2013 മുതൽ 2023 വരെ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത്, ടീമിനെ അഞ്ച് തവണ (2013, 2015, 2017, 2019, 2020) കിരീടത്തിലേക്ക് നയിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ 89 വിജയങ്ങൾ നേടിയ രോഹിത്തിന്റെ റെക്കോർഡാണ് പട്ടീദാർ ഉയർത്തിക്കാട്ടിയത്.

ഐപിഎൽ പുതിയ സീസൺ വിജയത്തോടെയാണ് ആർസിബി തുടങ്ങിയത്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്കാണ് ആർസിബി കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി നാല് വിക്കറ്റുകളും 26 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 

നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി 200+ റൺസ് പിന്തുടർന്ന വിജയിക്കുന്നത്. ബെംഗളൂരുവിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ചെയ്‌സിങ് കൂടിയാണ്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ കഴിഞ്ഞ സീസണിൽ 228 റൺസ് ചെയ്‌സ് ചെയ്ത് വിജയിച്ചതാണ് ആർസിബിയുടെ ഐപിഎല്ലിലെ റെക്കോർഡ് ചെയ്‌സിങ്. 2010ൽ പഞ്ചാബിനെതിരെ 204 റൺസും ആർസിബി ചെയ്‌സ് ചെയ്ത് വിജയിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഉയർന്ന മൂന്നാമത്തെ ചെയ്സിങ്ങും നടത്തി വരവറിയിച്ചിരിക്കുകയാണ് ആർസിബി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  11 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  11 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  11 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  11 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  11 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  11 days ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  11 days ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  11 days ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  11 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  11 days ago