HOME
DETAILS
MAL
കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം
Web Desk
April 04, 2026 | 5:54 PM
കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്ത് വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മരണം. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ട്. കുരിക്കത്തൂര്‍ സ്വദേശികളായ രാഹുല്‍ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്.
അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ വിഷ്ണു, സിനി എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
In Kundamangalam (Peringalam area), two people died in a house explosion. The blast was reportedly caused by fireworks stored inside the house.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."