വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍
വാഷിങ്ടന്‍: ഭാര്യയെ കൊലപ്പെടുത്തിയ കസില്‍ ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍. 2025 ഒക്ടോബറിലാണ് വാഷിങ്ടണിലെ ഫ്‌ലാറ്റില്‍ രാജിത സബ്ബിനേനി(27)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ തെലങ്കാന സ്വദേശി അവിനാശിനെ (30) പൊലിസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് ഭാര്യയെ ക്രൂരമായി കൊലചെയ്തത്.
കഴുത്തുഞെരിച്ചാണ് അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലിസ് കണ്ടെത്തി. കൊലപാതകത്തിനു പിന്നാലെ ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാശ് ഇന്ത്യയിലുള്ള കാമുകിക്ക് ഫോണില്‍ അയച്ചുകൊടുക്കുകയും ചെയ്തു.
2025 ജൂണിലാണ് അവിനാശ് രാജിതയെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇരുവരും അമേരിക്കയില്‍ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാല്‍, വിവാഹത്തിനു മുന്‍പേ അവിനാശിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഭാര്യയെ കൊലപ്പെടുത്തിയ ദിവസം മാത്രം ഇയാള്‍ കാമുകിയെ നാല് പ്രാവശ്യം ഫോണില്‍ വിളിച്ചിരുന്നു.
അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലിസിനെ വഴിതെറ്റിക്കാനും അവിനാശ് ശ്രമിച്ചു. താന്‍ വീട്ടിലെത്തിയപ്പോള്‍ കുളിമുറിയില്‍ ഭാര്യയെ പൂട്ടിയിട്ട നിലയില്‍ കണ്ടെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നും അവിനാശ് പൊലിസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെ പൊലിസ് അവിനാശിനെ വിശദമായി ചോദ്യം ചെയ്തത്.
An Indian software engineer has been arrested in the United States for allegedly murdering his wife just four months after their marriage. According to investigators, the accused allegedly sent a photograph of the victim's body to his girlfriend following the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."