HOME
DETAILS

വാക്കിലും പ്രവൃത്തിയിലും നന്മയുടെ പൂക്കാലമുണ്ടാകട്ടെ

  
backup
September 13 2016 | 19:09 PM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81

മനുഷ്യമനസുകളില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഊഷ്മളതയുടെ തിരതല്ലല്‍ ഉളവാക്കുന്ന മധുരസ്മരണകളാണ് ഓണനാളുകളില്‍ ഏവര്‍ക്കുമനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഏത് ഇല്ലായ്മയുടെ നടുവിലും മാവേലിയുടെ ഓര്‍മകളുമായി നാം ഓണം ആഘോഷിക്കുന്നു.
വേണ്ടായെന്നു തീരുമാനമെടുക്കുന്ന സര്‍ക്കാര്‍പോലും തീരുമാനം മാറ്റി പൂര്‍വാധികം ഭംഗിയോടെ ഓണാഘോഷപരിപാടികള്‍ നടത്താന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പിന്നിലും കേരളീയരുടെ മനസില്‍ നിതാന്തസ്വപ്നമായി മാറിയിരിക്കുന്ന ഓണസ്മരണകളാണ്. ഓണം നന്മയുടെ മാത്രമല്ല, ഒരായിരം വര്‍ണങ്ങളുടെ, ഗന്ധങ്ങളുടെ, രുചിയുടെ ആഘോഷംകൂടിയാണ്.
തുമ്പപ്പൂവിലും ചിങ്ങനിലാവിലും പ്രകൃതി നന്മയുടെ പൂക്കളം വരയ്ക്കുമ്പോള്‍, നൂറായിരം വര്‍ണപുഷ്പങ്ങള്‍കൊണ്ടു പൂക്കളമൊരുക്കി നമ്മള്‍ പ്രകൃതിയെയും അതിശയിപ്പിക്കും. പച്ചനിറത്തിലുള്ള തൂശനിലയില്‍ വിവിധ വര്‍ണങ്ങളില്‍, നാവൂറുന്ന ഗന്ധങ്ങളില്‍, വിവിധ രുചിഭേദങ്ങളില്‍ വിഭവസദ്യയൊരുക്കി, കളിച്ചും ചിരിച്ചും പങ്കുവച്ചും നമ്മള്‍ ഓണം കൊണ്ടാടുന്നു.
ഓണാഘോഷത്തിന്റെ സ്‌നിഗ്ദ്ധത മായാതെ സൂക്ഷിക്കാന്‍ ഇന്നത്തെ യാന്ത്രിക മനുഷ്യന് കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്  വിളവെടുപ്പിന്റെ സന്തോഷം  പൂക്കളുടെ സുഗന്ധം, ഓണപ്പാട്ടുകളുടെ നിഷ്‌കളങ്കത, വിവിധപ്രായത്തിലുള്ള അയല്‍ക്കാരുടെ സ്‌നേഹോഷ്മളമായ കൂട്ടായ്മയില്‍ നടന്നുവന്ന ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും പൂക്കളവും തിരുവാതിരകളിയുമെല്ലാം ഇന്നു വിസ്മൃതിയിലാണ്.
പകരം ടി.വി ചാനലുകളും കടലാസുപൂക്കളും പാക്കറ്റുഭക്ഷണവും ഹോട്ടലുകളില്‍നിന്നു പാഴ്‌സലായി ലഭിക്കുന്ന റെഡിമെയ്ഡ് ഓണസദ്യയും സ്ഥാനം പിടിച്ചിരിക്കുന്നു. കാലം മാറിയാലും കോലം മാറില്ലെന്നതിനു പകരം കോലം മാറിയിട്ടും കാലം മാറുന്നില്ലെന്നു പറയേണ്ടിവരുന്നു. കോലം മാറിയിട്ടും ഓണം കൈവിട്ടുപോകുന്നില്ലെന്നതിന്റെ അര്‍ഥം മനുഷ്യമനസില്‍നിന്നു  സ്‌നേഹത്തിന്റെ നന്മയുടെ അംശങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നതിനു തെളിവാണ്.
തെളിവാര്‍ന്ന ദൈവസ്‌നേഹം നമ്മളില്‍ നിലനില്‍ക്കുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. ഇന്നത്തെ ഓണം ഇങ്ങനെയാണ്. കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങള്‍ക്കപ്പുറത്ത്, ഒരു ഷോപ്പിങ്ങിന്റെ ആഹ്ലാദത്തിനപ്പുറത്ത്,  എക്‌സ്‌ചേഞ്ച് ഓഫറുകളുടെ പെരുഴക്കാലത്തിനപ്പുറത്ത് ഓണം ഒന്നുമാല്ലതായിരിക്കുന്നു.
എവിടെപ്പോയി ഒളിച്ചു നമ്മുടെ ഓണത്തപ്പനും ഓണപ്പാട്ടുകളും പുലിക്കളിയും. ധര്‍മിഷ്ഠനും പ്രജാവത്സലനുമായ രാജാവിന്റെ ഓര്‍മപ്പെടുത്തലുകളെന്നു നാം പറയുമ്പോഴും ആ മഹാചക്രവര്‍ത്തിയെ അന്ധകാരത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തിയ വഞ്ചനയുടെ കഥയും ഇതോടൊപ്പം നിലനില്‍ക്കുന്നു. നന്മയെ ചവിട്ടിത്താഴ്ത്തുന്ന വാമനചരിത്രം ഇന്നും ആവര്‍ത്തിക്കുകയാണ്.
ചതിയും വഞ്ചനയും അക്രമവും സദാചാരവിരുദ്ധതയും നാള്‍ക്കുനാള്‍ ഏറിവരുന്നു. ഇതിനെതിരേ ശബ്ദിക്കേണ്ടവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരുന്നു. സ്വാര്‍ത്ഥത ഏറിവരുന്നു. ഇതിനെതിരേ ശബ്ദിക്കേണ്ടവരും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാല്‍ നിശബ്ദരാക്കുന്നു.
ഈ അവസരത്തിലാണ് ഓണാഘോഷങ്ങളുടെ മറ്റൊരു മാനം നാം ശ്രദ്ധിക്കേണ്ടത്. വഞ്ചനയ്ക്കും ഹിംസയ്ക്കും അധര്‍മങ്ങള്‍ക്കും എതിരായ ചിന്തകള്‍ നമ്മളുടെ മനസില്‍ പുനരാവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രചോദനം നല്‍കുന്നതു കൂടിയാവണം ഓണാഘോഷങ്ങളില്‍ ഉയര്‍ന്നുവരേണ്ട ചിന്താധാര.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago