HOME
DETAILS

പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നു: പോ മോനേ വിജയാ... ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

  
April 07, 2026 | 11:10 AM

revanth-reddy-hits-back-pinarayi-vijayan-remark-blessing-response-row

തിരുവനന്തപുരം: പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നു വ്യക്തമാക്കി ''പോ മോനേ വിജയാ'' ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡിയുടെ പ്രതികരണം. 

തന്റെ ചോദ്യങ്ങള്‍ക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. 

പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. അദ്ദേഹം നടത്തിയച് പോലുള്ള പ്രതികരണങ്ങള്‍ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം കൊണ്ടാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കണം. ആരെയാണ് പിണറായി മാതൃകയാക്കുന്നത്? പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 

പിണറായി വിജയന്റെ ഡാഷ് മോനേ പ്രയോഗം വലിയ വിവാദമായിരുന്നു.രേവന്ത് റെഡ്ഡി തിരുവനന്തപുരത്തെ റോഡ് ഷോയില്‍ ''നീ പോ മോനേ വിജയാ'' എന്നും പിണറായി വിജയന്റെ ''എക്സ്പയറി ഡേറ്റ്'' കഴിഞ്ഞെന്നും കേരളത്തില്‍ ഉടന്‍ യു.ഡി.എഫ് അധികാരം പിടിക്കുമെന്നും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ മറുപടിയും വന്നത്.

 

Telangana Chief Minister Revanth Reddy has responded strongly to remarks made by Kerala Chief Minister Pinarayi Vijayan, saying he considers the criticism a “blessing.” Repeating his sharp retort, Reddy escalated the ongoing war of words between the two leaders. The exchange has intensified political tensions and drawn widespread attention across states.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  2 days ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  2 days ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  2 days ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  2 days ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  2 days ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  2 days ago