HOME
DETAILS

സൂപ്പർതാരത്തിന് മൂന്ന് മത്സരങ്ങൾ നഷ്ടമാവും; ഡൽഹിക്ക് കനത്ത തിരിച്ചടി

  
April 07, 2026 | 11:58 AM

Mitchell Starc is miss the next few matches in ipl

ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടരുന്ന ഡൽഹി ക്യാപ്പിറ്റൽസിന്‌ കനത്ത തിരിച്ചടി. ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന് വരും മത്സരങ്ങൾ കൂടി നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. തോളിനും കൈമുട്ടിനും പരുക്കേറ്റ സ്റ്റാർക്ക് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇപ്പോൾ താരത്തിന്റെ മടങ്ങി വരവ് വൈകുന്നത് ഡൽഹിക്ക് തിരിച്ചടിയാണ് നൽകുന്നത്. താരത്തിന് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. 

സ്റ്റാർക്കിന്റെ അഭാവത്തിൽ ദുഷ്മന്ത ചമീരയും ലുങ്കി എങ്കിടിയുമാണ് ഡൽഹിയുടെ ബൗളിംഗ് യൂണിറ്റിനെ നയിക്കുന്നത്. ഇന്ത്യൻ പേസർമാരായ മുകേഷ് കുമാറും ടി. നടരാജനും ഡൽഹിക്ക് കൂടുതൽ കരുത്തുനൽകുന്നുണ്ട്. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് അക്‌സർ പട്ടേലും സംഘവും. ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെയും രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തിയാണ് ഡൽഹി ടൂർണമെന്റിലെ തുടക്കം ഗംഭീരമാക്കിയത്. നാളെ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. 

അതേസമയം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസീസ് സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിനും സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിനും ഐപിഎല്ലിലെ തുടക്കത്തിലേ മത്സരങ്ങൾ നഷ്ടമായിരുന്നു.  കാലിനേറ്റ പരുക്കാണ് ഹേസൽവുഡിന് തിരിച്ചടിയായത്. പരുക്ക് മൂലം താരത്തിന് 2025-26ലെ ആഷസ് പരമ്പരയും ടി20 ലോകകപ്പും നഷ്ട‌മായിരുന്നു. ആഷസ് പരമ്പരക്കിടെയാണ് കമ്മിൻസിന് പരുക്കേറ്റത്. പരുക്കേറ്റ താരത്തിന് പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലാത്തതിനാലാണ് കമ്മിൻസിന് തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാവുന്നത്. കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ആണ് ഹൈദരാബാദിനെ നയിക്കുന്നത്. 

Delhi Capitals, who are continuing their winning streak in the IPL, have suffered a major setback. Australian star pacer Mitchell Starc is expected to miss the next few matches. Starc, who suffered shoulder and elbow injuries, missed the first two matches of the season. Now, the player's delayed return is a setback for Delhi. The player is expected to miss at least three matches.
  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 days ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  3 days ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  3 days ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  3 days ago