HOME
DETAILS

ബലിപെരുന്നാള്‍; ആഘോഷത്തിലലിഞ്ഞ് ജില്ല

  
backup
September 13, 2016 | 7:02 PM

%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


മലപ്പുറം: ഇബ്‌റാഹീം നബിയുടെ ത്യാഗസ്മരണകളില്‍ അലിഞ്ഞ് ജില്ലയിലുടനീളം പെരുന്നാളാഘോഷം നടത്തി. മക്കയില്‍ ഹാജിമാരുടെ ലബ്ബൈക്ക് വിളികള്‍ക്കൊപ്പം പള്ളി മിനാരങ്ങളിലും വീടുകളിലും തക്ബീര്‍ ഉയര്‍ത്തിയാണ് വിശ്വാസി സമൂഹം പെരുന്നാള്‍ ദിനത്തെ എതിരേറ്റത്.
രാവിലെ ഏഴിനും പത്തിനുമിടയിലായി വിവിധ സമയങ്ങളിലായാണ് പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം നടന്നത്. ത്യാഗസമ്പന്നമായ ഇബ്‌റാഹീം നബിയുടേയും കുടുംബത്തിന്റെയും ജീവിതചര്യ പിന്തുടരണമെന്നു ഖത്വീബുമാര്‍ പള്ളികളില്‍ ഉദ്‌ബോധന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷം ആരംഭിച്ച മൃഗബലി പെരുന്നാള്‍ ദിനങ്ങള്‍ അവസാനിക്കുന്ന വ്യാഴായ്ച വരെ തുടരും.
ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും സൃഹൃബന്ധം പുതുക്കുന്നതിനുമാണ് മിക്കവരും പെരുന്നാള്‍ ദിനങ്ങളില്‍ സമയം കണ്ടെത്തിയത്. ജില്ലയിലെ ഉല്ലാസ കേന്ദ്രങ്ങളിലെല്ലാം വന്‍ ജനത്തിരക്കായിരുന്നു.
കുടുംബ സമേതം ജനങ്ങള്‍ ഒഴുകിയെത്തിയതോടെ ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായി. ഓണം- പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വിവിധ സംഘടനകളും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഡി.ടി.പി.സി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago