HOME
DETAILS

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

  
Web Desk
April 08, 2026 | 8:24 AM

Tehran Declares Victory As US-Iran Truce Takes Hold

തെഹ്റാൻ: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വിജയാഘോഷമാണ് ഇറാനിൽ. ആബാലവൃദ്ധം ജനങ്ങളാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും അമേരിക്കൻ ഭരണകൂടം വെടിനിർത്തലിനായി ഇറാന് മുന്നിൽ യാചിക്കുകയായിരുന്നുവെന്നും ഇറാന്റെ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. 

'പ്രിയപ്പെട്ട ഇറാൻ ജനതക്ക് ഒരു സന്തോഷ വാർത്ത! യുദ്ധത്തിന്റെ മിക്ക ലക്ഷ്യങ്ങളും നമ്മൾ കൈവരിച്ചിരിക്കുന്നു,' സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി അമേരിക്ക വെടിനിർത്തലിനായി യാചിക്കുകയായിരുന്നു. എന്നാൽ ഇറാൻ അത് ആവർത്തിച്ച് നിരസിച്ചു- പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അമേരിക്കയെ 'ചരിത്രപരമായ' നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിക്കുന്നത് വരെ. തെഹ്‌റാൻ ലക്ഷ്യം കാണുന്നത് വരെ യുദ്ധം തുടർന്നു- പ്രസ്താവനയിൽ പറയുന്നു. 

കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ യുദ്ധത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഇറാനിൽ. വൃദ്ധയായ ഒരു സ്ത്രീയുടെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നു പാലസ്തീൻ ക്രോണിക്കിൾ. 

iran231.jpg
'നിങ്ങൾ  ഇവിടെ എന്താണ് ചെയ്യുന്നത്?' തെഹ്റാനിലെ തെരുവിൽ ഒരു പ്രാദേശിക പത്രപ്രവർത്തകൻ ഒരു വൃദ്ധയോട് ചോദിക്കുന്നു.

'എന്റെ നേതാവിനെ പ്രതിരോധിക്കാൻ ഞാൻ വന്നിരിക്കുന്നു,' അവർ ഉത്തരം നൽകുന്നു.

(ഇവിടെ, 'നേതാവ്' എന്ന വാക്ക് ഒരു വ്യക്തിയെയല്ല, മറിച്ച് ഇറാന്റെ തന്നെ വിശാലമായ, ഏതാണ്ട് നാഗരികമായ പ്രതിനിധാനത്തെയാണ് സൂചിപ്പിക്കുന്നത്) അത് പെഷ്‌കിയാനോ മുജ്തബയോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും റിപ്പോർട്ട് വിവരിക്കുന്നു. രണ്ട് പേരും അവരേക്കാൾ എത്രയോ ഇളയതാണ്. അടുത്ത കാലംവരെ അവരുടെ അറിവിൽ ഈ രണ്ട് പേരുകൾ ഉണ്ടായിരുന്നു പോലുമില്ല. എന്നാൽ ഖാംനഈയുടെ കൊലപാതകം...അതാണ് ഇറാനിലെ ആബ്ലവൃദ്ധം ജനതയെ ഒരിക്കൽ കൂടി പോരാട്ട വഴിയിൽ ഏകോപിപ്പിച്ചത്. അത് പ്രായഭേദമന്യേ അമേരിക്ക- ഇസ്‌റാഈൽ എന്ന അവരുടെ ആജന്മ ശത്രുവിനെതിരായ ജ്വാലയെ ആളിക്കത്തിച്ചു. ഫലസ്തീനിലും ലെബനാനിലും ആക്രമണങ്ങൾക്കുമേൽ ആക്രമണം നടത്തിയിട്ടും സയണിസ്റ്റ് സഖ്യത്തിന് വിജയം നേടാനാവാത്തത് ഇതുകൊണ്ടാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവരുടെ ചെറുത്തുനിൽപിന്റെ വീര്യം വ്യക്ത്യാധിഷ്ഠിതമല്ല. അവർ അവരുടെ നാടിനായി പോരാടാൻ ഉറച്ചിറങ്ങിയവരാണ്.

 

'ഞാൻ വെറുതെ പോവാൻ വന്നതല്ല' വടിയൂന്നി നിൽക്കുന്ന ആ വൃദ്ധ പറയുന്നത് ഇങ്ങനെയാണ്. ശത്രുവിനെതിരെ പോരാട
ാനാണ് താൻ തെരുവിലിറങ്ങിയതെന്ന് അവർ ആവർത്തിക്കുന്നു. 

ശത്രുവിന് ഞങ്ങളെ ഭയമാണ്. അവർ പറയുന്നു. നിങ്ങൾ അശക്തയല്ലേ എന്ന ചോദ്യത്തിന് തെല്ലും കൂസാതെ അല്ല. എനിക്ക് മുഷ്ടി ചുരുട്ടാൻ കഴിയും എന്നാണ് അവർ മറുപടി നൽകുന്നത്. അവരുടെ വാക്കുകൾ അത്‌രമേൽ തീക്ഷ്ണമായിരുന്നുവെന്നും റിപ്പോർട്ടർ കുറിക്കുന്നു.  

ഇന്ന് (08-04-2026) ഇന്ത്യൻ സമയം പുലർച്ചെയായിരുന്നു വെടിനിർത്തൽ പ്രഖ്യാപനം. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെയും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ച് ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഏപ്രിൽ 10-ന് ഇസ്‌ലാമാബാദിൽ ആരംഭിക്കും. പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ ഉപാധികൾ വാഷിങ്ടണിനെ അറിയിച്ചത്. 

എന്നാൽ കരാർലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി പത്തിന കർമ്മപദ്ധതിയും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിയൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ മാത്രമേ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനുവദിക്കുകയുള്ളൂ, മേഖലയിലെ എല്ലാ താവളങ്ങളിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണം, യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകൽ, ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും നീക്കുക, വിദേശത്തുള്ള ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ട് വെച്ച നിബന്ധനകൾ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്തുണയുണ്ടെന്ന് കെ.സി, ജനവികാരം പരിഗണിക്കണമെന്ന് വി.ഡി, മുതിർന്നത് താനെന്ന് ആർ.സി

Kerala
  •  9 days ago
No Image

രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

National
  •  9 days ago
No Image

ഇനി ദളപതി ഭരണം: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചെന്നൈയിൽ വൻ ഒരുക്കങ്ങൾ

National
  •  9 days ago
No Image

'ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിന് തീപിടിച്ചു...'; പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം, ഡെൻവർ വിമാനത്താവളത്തിൽ നടുക്കം

International
  •  9 days ago
No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  9 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  9 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  9 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  9 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  9 days ago