HOME
DETAILS

ഉദ്യോഗസ്ഥരുടെ വോട്ടിങ് പ്രതിസന്ധിയിൽ; പോസ്റ്റൽ ബാലറ്റുകൾ എത്തിയില്ല, ഹൈക്കോടതി ഇടപെടുന്നു

  
April 08, 2026 | 2:52 PM

officials voting in crisis postal ballots missing high court intervenes

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വോട്ടിങ് നടപടികൾ താളംതെറ്റുന്നു. പോളിങ് ഉപകരണങ്ങളുടെ വിതരണ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന വ്യാപക പരാതിയുമായി സർവീസ് സംഘടനകൾ രംഗത്തെത്തി. കോഴിക്കോട് കുറ്റ്യാടിയിൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനെ തുടർന്ന് 25 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ല.

വോട്ട് രേഖപ്പെടുത്താൻ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ, ലഭ്യമായ കണക്കുകൾ പ്രകാരം വെറും 45 ശതമാനം ഉദ്യോഗസ്ഥർക്ക് മാത്രമേ ഇതുവരെ വോട്ട് ചെയ്യാനായിട്ടുള്ളൂ. സംഭവത്തിൽ  വ്യാപകമായ പരാതികൾ ഉയർന്നതോടെ ഉദ്യോഗസ്ഥർക്ക് ഉടൻ പോസ്റ്റൽ ബാലറ്റ് എത്തിക്കാൻ ഹൈക്കോടതി നിർദേശിച്ചു. വോട്ട് രേഖപ്പെടുത്താൻ തടസ്സമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ വോട്ടവകാശം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വോട്ടിങ് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കമ്മിഷന് കത്തയച്ചു.

ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബാലറ്റ് പേപ്പർ പലയിടത്തും ലഭ്യമായിട്ടില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ഏകദേശം 21,156 പേർക്ക് ബാലറ്റ് ലഭിച്ചിട്ടില്ലെന്നാണ് ഹരജിക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, വളരെ കുറഞ്ഞ അപേക്ഷകൾ മാത്രമേ തങ്ങൾക്ക് ലഭിച്ചിട്ടുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.

രാവിലെ 8 മണി മുതൽ വോട്ട് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലെ പിഴവ് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ് എന്ന് സർവീസ് സംഘടന പ്രതിനിധി പറഞ്ഞു

അന്തിമ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന സമ്മർദ്ദം ശക്തമാണ്.

 

The election duty officials in Kerala are facing significant hurdles in casting their votes due to a shortage of postal ballots and poor facilities at distribution centers. Despite long queues, only 45% of officials have managed to vote so far, with over 21,000 ballots reportedly missing. Following a petition by service organizations, the High Court has intervened, directing the Election Commission to ensure all officials receive their ballots promptly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  7 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  7 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  7 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  7 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  7 days ago