HOME
DETAILS

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

  
April 09, 2026 | 2:01 AM

UAE and Bahrain sign Dh20 billion currency swap agreement

അബൂദബി: യു.എ.ഇ സെന്‍ട്രല്‍ ബാങ്കും (CBUAE) ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കും (CBB) തമ്മില്‍ കറന്‍സി സ്വാപ്പ് കരാറില്‍ (Currency Swap Agreement) ഏര്‍പ്പെട്ടു. യു.എ.ഇ ദിര്‍ഹവും (AED) ബഹ്‌റൈന്‍ ദിനാറും (BHD) തമ്മില്‍ വിനിമയം ചെയ്യുന്നതിനുള്ള ഈ കരാറിന് 2000 കോടി ദിര്‍ഹമാണ് (200 കോടി ബഹ്‌റൈന്‍ ദിനാര്‍) മൂല്യം കണക്കാക്കുന്നത്. അഞ്ച് വര്‍ഷമാണ് കരാറിന്റെ കാലാവധി. ഓണ്‍ലൈനായി നടന്ന പ്രത്യേക ചടങ്ങിലായിരുന്നു പ്രഖ്യാപനം. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലമയും ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക - നാണയ സഹകരണം വിപുലീകരിക്കുന്നതിലുള്ള യു.എ.ഇയുടെയും ബഹ്‌റൈന്റെയും പ്രതിബദ്ധതയാണ് ഈ കരാറെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലമ വ്യക്തമാക്കി. പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സെന്‍ട്രല്‍ ബാങ്കുകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും താല്‍പര്യമാണ് ഇത് കാണിക്കുന്നത്. സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശികഅന്തര്‍ദേശീയ പങ്കാളിത്തം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ കരുത്തും ആഴവുമാണ് ഈ കരാറിലൂടെ വ്യക്തമാകുന്നതെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. രണ്ട് സെന്‍ട്രല്‍ ബാങ്കുകളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക ഏകീകരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും കരാര്‍ വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: The Central Bank of the United Arab Emirates (CBUAE) and the Central Bank of Bahrain (CBB) announced the establishment of a Currency Swap Agreement between the UAE Dirham (AED) and the Bahraini Dinar (BHD) during a virtual signing ceremony. The agreement has a nominal value of Dh20 billion; BHD2 billion, with a tenor of five years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്

National
  •  3 days ago
No Image

മൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി

latest
  •  3 days ago
No Image

ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  3 days ago
No Image

പുതിയ ലുക്കിലും ഫീച്ചറുകളിലും; ഇന്നോവ ക്രിസ്റ്റക്ക് പുത്തൻ അപ്‌ഡേഷനുമായി ടൊയോട്ട

National
  •  3 days ago
No Image

കോഴിക്കോട്ട് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

അണ്ണാമലൈ ബി.ജെ.പി വിട്ടു; രാജി കേന്ദ്ര നേതൃത്വം സ്വീകരിച്ചു 

National
  •  3 days ago
No Image

അറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...

Kerala
  •  3 days ago
No Image

അടുത്തെത്തി രണ്ടാം ആണ്ട്: പുനരധിവാസ പട്ടികയിലില്ലാതെ ദുരന്തബാധിതർ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂൾ തുറന്നിട്ടും ഫിറ്റ്‌നസില്ലാതെ എണ്ണായിരത്തോളം ബസുകൾ; റോഡിലിറങ്ങിയാൽ പണി കിട്ടും, പരിശോധന കർശനമാക്കി എം.വി.ഡി

Kerala
  •  3 days ago
No Image

 ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി 

Kerala
  •  3 days ago


No Image

ഉമ്മ പകർന്നുനൽകിയ പ്രകൃതിസ്നേഹം; ലോകമെങ്ങും പച്ചപ്പ് പടർത്തി താമരശ്ശേരിയിലെ അബ്ദുൽ റഷീദും മകൾ നൂറ സൈനബും; പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കാട്ടുചെമ്പകം നട്ട് പുതിയ ദൗത്യം

Kerala
  •  3 days ago
No Image

'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

National
  •  3 days ago
No Image

ഒഴിവുകൾ നികത്താൻ സ്ഥാനക്കയറ്റം നൽകണമെന്ന പൊതുനിയമമില്ല: സുപ്രിംകോടതി 

National
  •  3 days ago
No Image

'ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല, അമ്മേ, അച്ഛാ... ക്ഷമിക്കണം'; നീറ്റ് വിവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ കത്ത് പുറത്ത്

National
  •  3 days ago