HOME
DETAILS

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

  
Web Desk
May 21, 2026 | 8:07 AM

pinarayi-vijayan-greets-g-sudhakaran-after-oath-ceremony

തിരുവനന്തപുരം:പതിനാറാം നിയമസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭയില്‍ 133ാമത്തെ അംഗമായാണ് പിണറായി സത്യപ്രതിജ്ഞ ചെയ്തത്. 

സി.പി.എം പാളയം വിട്ട് യു.ഡി.എഫ് പിന്തുണയോടെ നിയമസഭയിലെത്തുകയും പ്രോടേം സ്പീക്കാറായി ചുമതലയേല്‍ക്കുകയും ചെയ്ത മുതിര്‍ന്ന നേതാവ് ജി. സുധാകരന് മുന്നില്‍ മുന്‍ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തതെന്ന കൗതുകവുമുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിറഞ്ഞ ചിരിയോടെ സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി സുധാകരന് കൈകൊടുത്ത ശേഷം തോളില്‍ തട്ടുകയും ചെയ്തു. സുധാകരനും പിണറായിയെ തിരിച്ച് അഭിവാദ്യം ചെയ്തു. 

ഇന്നലെയാണ് സുധാകരന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയത്തില്‍ ശത്രുത സൂക്ഷിക്കാറില്ലെന്നും, സി.പി.എമ്മിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായിക്കും, എ.ംവി ഗോവിന്ദനും ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

വീണ്ടും എം.എല്‍.എയായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചര്‍ച്ചകളില്‍ താല്‍പര്യമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. 63 വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. രാജിവെക്കുകയോ, അംഗത്വം പുതുക്കുകയോ ചെയ്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

സി.പി.എമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച സുധാകരന്‍ യു.ഡി.എഫ് പിന്തുണയോടെയാണ് സഭയിലെത്തുന്നത്. സുധാകരന്റെ വിജയം പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ആരെയും അമ്പരപ്പിക്കുന്ന വിജയങ്ങളിലൊന്നാണ് അമ്പലപ്പുഴയില്‍ ജി. സുധാകരന്റേത്. സി.പി.എം സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ എച്ച്. സലാമിനെ പിന്നിലാക്കി 27935 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വന്‍ വിജയംതന്നെ സുധാകരന്‍ നേടി. ആകെ നേടിയത് 75184 വോട്ടുകള്‍. തന്നെ വിലകല്‍പ്പിക്കാത്ത പാര്‍ട്ടി നേതൃത്വത്തിന് താനാരാണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ജി. സുധാകരന്‍.

 

After the swearing-in ceremony, Pinarayi Vijayan warmly greeted Pro Tem Speaker G. Sudhakaran with a smile, handshake, and a friendly pat on the shoulder. The cordial interaction between the two senior leaders drew attention during the proceedings of the Kerala Assembly session and reflected the celebratory atmosphere following the oath-taking event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  6 days ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  6 days ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  6 days ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  6 days ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  6 days ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  6 days ago
No Image

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 'സീറോ ടോളറന്‍സ്'; പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ വൈകിക്കരുതെന്ന് മുഖ്യമന്ത്രി വിജയ്

National
  •  6 days ago
No Image

നിപ സ്ഥിരീകരിച്ച 43 കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്

Kerala
  •  6 days ago


No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  6 days ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  6 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  6 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  6 days ago