HOME
DETAILS

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

  
April 10, 2026 | 2:22 AM

Verdict today on director Ranjiths bail plea

കൊച്ചി: ലൈംഗികതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. എറണാംകുളം ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക. എന്നാൽ രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ വേണമെന്നും പൊലിസ് ആവശ്യപ്പെടും. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കും. പൊലിസ് കസ്റ്റഡി അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. 

യുവനടിയുടെ പരാതിയിൽ അറസ്റ്റിലായതിനെ തുടർന്ന് ഈ മാസം ഒന്നു മുതൽ രഞ്ജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  ജനുവരി 30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുതിയ സിനിമ ഷൂട്ടിങ്ങ് സെറ്റിൽ കാരവനിൽവച്ച് രഞ്ജിത് യുവനടിയെ കടന്നുപിടിച്ചെന്നാണ് കേസ്. ജനുവരി 30നാണ് സംഭവം നടന്നതെങ്കിലും  യുവതി മാർച്ച് 28നാണ് കൊച്ചി സിറ്റിപൊലിസ് കമ്മിഷണർക്ക്  കുടുംബത്തോടൊപ്പം എത്തി പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വളരെ രഹസ്യമായിട്ടായിരുന്നു പൊലിസിന്റെ നീക്കം. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു. കേസ് എടുത്തതിനുപിന്നാലെ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കേസ് വിവരം അറിഞ്ഞ രഞ്ജിത്  അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും ശ്രമം നടത്തി. കോട്ടയത്തുവച്ച്  അറസ്റ്റുചെയ്യാൻ പൊലിസ് ശ്രമം നടത്തിയെങ്കിലും  കഴിഞ്ഞില്ല. തുടർന്നാണ് ഇടുക്കി മുട്ടത്തുനിന്നും തൊടുപുഴ പൊലിസ് കാർ തടഞ്ഞുനിർത്തി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  8 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  8 days ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  8 days ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  8 days ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  8 days ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  8 days ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  8 days ago
No Image

ആഗോള സമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ; ഫോബ്‌സ് പട്ടികയിൽ 17 ശതകോടീശ്വരന്മാർ, മുന്നിൽ ഇന്ത്യൻ വ്യവസായികളും ക്രിപ്റ്റോ രാജാവും

uae
  •  8 days ago
No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  8 days ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  8 days ago