HOME
DETAILS

താമരശ്ശേരി ചുരത്തിൽ അമ്മയെയും മകനെയും രാത്രി ഇറക്കിവിട്ടു; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതി 

  
Web Desk
April 14, 2026 | 8:52 AM

mother and son left stranded at thamarasery mountain pass at night complaint against ksrtc swift employees

കോടഞ്ചേരി: ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഛർദിക്കാനിറങ്ങിയ വയോധികയായ അമ്മയെയും മകനെയും പെരുവഴിയിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കടന്നു കളഞ്ഞു. മൈസൂരുവിൽനിന്ന് ചങ്ങനാശേരിയിലേക്ക് യാത്ര ചെയ്തിരുന്ന അമ്മയെയും മകനെയുമാണ് രാത്രി 11.30-ഓടെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിലുള്ള വ്യൂ പോയന്റിൽ ജീവനക്കാർ ഇറക്കി സ്ഥലം വിട്ടത്.

ദീർഘ യാത്രയ്ക്കിടെ ത്രേസ്യാമ്മയ്ക്ക് കടുത്ത ഛർദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ബസ് വ്യൂ പോയന്റിൽ നിർത്തിയിരുന്നു. അമ്മയും മകനും താഴെയിറങ്ങി. 15 മിനിറ്റോളം ബസ് അവിടെത്തന്നെ കാത്തുനിന്നു. എന്നാൽ, തിരുവനന്തപുരത്തേക്കുള്ള ബസായതിനാൽ ഇനിയും സമയം കളയാനാകില്ലെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരെ കയറ്റാതെ വണ്ടി എടുത്തു പോവുകയായിരുന്നു എന്നാണ് പരാതി.

പരിചയമില്ലാത്ത സ്ഥലത്ത് പാതിരാത്രിയിൽ പകച്ചുനിന്ന മകനെയും അവശയായ അമ്മയെയും കണ്ട മറ്റ് യാത്രക്കാരാണ് വിവരം ഹൈവേ പൊലിസിനെ അറിയിച്ചത്. തുടർന്ന് പൊലിസ് അടിവാരത്തെ ആംബുലൻസ് ഡ്രൈവറും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ അബ്ദുൽ ലത്തീഫിനെയും സെയ്യനെയും വിവരമറിയിച്ചു.

ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിനിടയിലും പൊലിസ് പാതയൊരുക്കിയതിനെത്തുടർന്ന് 50 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് വ്യൂ പോയന്റിലെത്തിയത്. ആംബുലൻസ് എത്തി ഛർദിച്ച് അവശയായ ത്രേസ്യാമ്മയെ ഉടൻ തന്നെ പുതുപ്പാടി ജനത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഈ നടപടിക്കെതിരെ യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 900 രൂപയുടെ ടിക്കറ്റെടുത്താണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ആശുപത്രിയിൽ എത്തിക്കാൻ പോയിട്ട്, ടിക്കറ്റ് പണം പോലും തിരികെ നൽകാതെയാണ് ബസ് കടന്നുപോയത്.

 

A mother and her son were reportedly abandoned by a KSRTC Swift bus at the Thamarassery mountain pass late at night. The elderly woman, Thresyamma, had stepped off the bus at the 9th hairpin curve view point to vomit due to motion sickness.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  7 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  7 days ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  7 days ago
No Image

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

Kerala
  •  7 days ago
No Image

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്രമങ്ങള്‍ ലംഘിച്ച് 28.44 ലക്ഷം രൂപ ചെലവഴിച്ചു; ഹൈക്കോടതിയില്‍ ഓഡിറ്റ് വകുപ്പ്

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത് 89 രൂപ

Kerala
  •  7 days ago
No Image

പാകിസ്ഥാനിൽ കോക്രോച്ച് പാർട്ടിക്ക് അപരന്‍മാര്‍

International
  •  7 days ago
No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  7 days ago