HOME
DETAILS

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു, 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധന

  
Web Desk
May 23, 2026 | 1:56 AM

petrol diesel price hiked again

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. ഇതോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 112.62 രൂപയാവും പെട്രോൾ വില. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായും ഡീസൽ വില 91.58ൽ നിന്ന് 92.49 രൂപയായും വർധിക്കും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി ഫലം പുറത്തുവന്നതിന് പിന്നാലെ ഈ  മാസം 15ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയിരുന്നു. മെയ് 19 ന് 90പൈസയും വർധിപ്പിച്ചു. ഇതോടെ പത്ത് ദിവസത്തിനിടെ ഇന്ധന വിലയിൽ അഞ്ചുരൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിക്കാൻ കമ്പനികൾക്ക് മൗനാനുവാദം നൽകിയിരിക്കുന്നത്. 
രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഉണ്ടെന്ന അഭ്യൂഹം ഇന്ത്യൻ  പെട്രോളിയം പ്രകൃതി വാതക മന്ത്രാലം ഇന്നലെ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരമുണ്ടെന്നും വിതരണം സാധാരണപോലെ തുടരുന്നുണ്ടെന്നും മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി. എല്ലാവർക്കും ഇന്ധന ലഭ്യത ഉറപ്പാക്കാൻ പൊതുജനം സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  9 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  9 days ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  9 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  9 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  9 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  9 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  9 days ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു'  മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍ 

National
  •  9 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  9 days ago