HOME
DETAILS
MAL
ബംഗളൂരുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു; നിരോധനാജ്ഞ തുടരും
backup
September 14 2016 | 11:09 AM
ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ ബംഗളൂരുവില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. പ്രക്ഷോഭം നിയന്ത്രണവിധേയമായതോടെയാണ് കര്‍ഫ്യു പിന്‍വലിച്ചത്. 16 ഇടങ്ങളില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ ആണ് പിന്‍വലിച്ചത്. എന്നാല്‍, നിരോധനാജ്ഞ തുടരും.
കാവേരി കേസ് പരിഗണിക്കുന്ന 20ാം തിയ്യതി വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഒരോ ദിവസത്തെയും സമര പദ്ധതികളും സമരസമിതി പ്രഖ്യാപിച്ചു. വ്യാഴാഴ്ചച തമിഴ്നാട്ടില്‍ നിന്നുള്ള ട്രെയിനുകള്‍ അതിര്‍ത്തിയില്‍ തടയും. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള ബസ്സുകളും തടയും. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ വ്യാപാരികള്‍ കടകളടച്ച് ബന്ദ് ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."