HOME
DETAILS

വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇനി പൊലിസിന്റെ കാവല്‍; സുരക്ഷയ്ക്കായി ഒരുങ്ങി 'സിഐഎംഎസ്' സംവിധാനം 

  
April 15, 2026 | 3:00 AM

kerala police and keltron launch CIMS for 247 enhanced security monitoring

 

ആലപ്പുഴ: വീടുകളും ബാങ്കുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സുരക്ഷ ഇനി 24 മണിക്കൂറും പൊലിസിന്റെ വിരല്‍ത്തുമ്പില്‍. കേരള പൊലിസും കെല്‍ട്രോണും സംയുക്തമായി നടപ്പാക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (CIMS) വഴിയാണ് ഈ സുരക്ഷാ കവചം ഒരുങ്ങുന്നത്. മോഷണം, തീപിടിത്തം, വാതകച്ചോര്‍ച്ച തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നിമിഷങ്ങള്‍ക്കകം പൊലിസിന്റെ സഹായം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ അസ്വാഭാവികമായ ചലനങ്ങളോ, ചില്ല് തകര്‍ക്കുന്നതോ തീപിടിത്തമോ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സിഐഎംഎസ് കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് എത്തും.

കണ്‍ട്രോള്‍ റൂമില്‍ നിന്നും തത്സമയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്, ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള പൊലിസ് പട്രോള്‍ വാഹനത്തിനും സ്റ്റേഷനിലേക്കും വിവരം കൈമാറും.

ബാങ്കുകള്‍, എടിഎമ്മുകള്‍, സ്വര്‍ണ്ണക്കടകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ഫ്‌ലാറ്റുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താം.

കെല്‍ട്രോണിന്റെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജിനൊപ്പം ചെറിയൊരു തുക മാസവരിസംഖ്യയായി നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും. സ്ഥാപനത്തിന്റെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും അനുസരിച്ചായിരിക്കും ചിലവ് നിശ്ചയിക്കുക.

സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cimskerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 

The Central Intrusion Monitoring System (CIMS) is an advanced 24-hour security project by Kerala Police and Keltron that uses sensors and real-time CCTV monitoring to ensure rapid police response to robberies, fires, or gas leaks in homes and businesses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  10 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  10 days ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  10 days ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  10 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  10 days ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  10 days ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  10 days ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  10 days ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  10 days ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  10 days ago