HOME
DETAILS

തിരുനെല്‍വേലിയില്‍ 82 ഏക്കര്‍ സ്ഥലം; 2.5 കോടിയുടെ എട്ട് വാഹനങ്ങള്‍; ഭാര്യക്കും മക്കള്‍ക്കും 90 ലക്ഷത്തിന്റെ സ്വര്‍ണം; സുരേഷ് ഗോപിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

  
Web Desk
April 04 2024 | 15:04 PM

election commission declared suresh gopi's wealth report

തൃശൂര്‍: തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. താരത്തിന്റെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ നാമനിര്‍ദേശ പത്രികയുടെ പകര്‍പ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പത്രിക പ്രകാരം സുരേഷ് ഗോപിക്ക് 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട്/ ബോണ്ട് എന്നിവയുമുണ്ട്. 

40,000 രൂപയും, 1025 ഗ്രാം സ്വര്‍ണവുമാണ് നടന്റെ കൈവശമുള്ളത്. കൂടാതെ പോസ്‌റ്റോഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകള്‍ പറയുന്നു. കൂടാതെ ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023-24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. 

4.13 ലക്ഷം രൂപയാണ് ഭാര്യയുടെ വരുമാനം. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി. ഇതിന് പുറമെ തന്റെ പേരില്‍ 7ഓളം കേസുകള്‍ നിലവിലുണ്ടെന്നും നടന്‍ വെളിപ്പെടുത്തി. 

അതേസമയം തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് 2.65 കോടി രൂപയുടെ ജംഗമ ആസ്തിയും, 2.61 കോടിയുടെ സ്ഥാവര ആസ്തിയുമാണുള്ളത്. വിവിധ ബാങ്കുകളിലായി രണ്ട് കോടിയിലധികം രൂപയുടെ നിക്ഷേപവും, സ്വന്തമായി മൂന്ന് വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  7 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  7 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  7 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  7 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  7 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  7 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  7 days ago