HOME
DETAILS

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

  
April 18, 2026 | 3:21 PM

Schools Reopen Sharjah and Ajman Resume Bus Services

ഷാര്‍ജ: സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ഓരോ എമിറേറ്റ്‌സിലും ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് നഴ്‌സറികള്‍, സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ കാംപസ് പഠനം ആരംഭിക്കും. ഇതിന്റെ ഭാഗമായി ഷാര്‍ജയിലും അജ്മാനിലും സ്‌കൂള്‍ ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു.

നഴ്‌സറികള്‍ തുറക്കാന്‍ നേരത്തേ അനുമതി ലഭിച്ചെങ്കിലും ബസ് സര്‍വിസുകള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇതോടെ ഓണ്‍ലൈന്‍ പഠനം തുടരേണ്ട സാഹചര്യമായിരുന്നു. ഷാര്‍ജയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ കൊണ്ടുപോകുന്നതിനുള്ള ബസ് സര്‍വിസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ഷാര്‍ജയില്‍ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കി സ്‌കൂള്‍ ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് അനുമതി നല്‍കിയത്. ഷാര്‍ജ എമിറേറ്റിലെ ദുരന്തനിവാരണ വകുപ്പും വിദ്യാഭ്യാസ മന്ത്രാലയവുമായും ആശയവിനിമയം നടത്തിയാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്.

അജ്മാന്‍ പ്രവിശ്യയില്‍ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബസ് സര്‍വിസ് ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അജ്മാന്‍ സ്വകാര്യ വിദ്യാഭ്യാസകാര്യ ഓഫിസ് പ്രഖ്യാപിച്ചു.

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓരോ പ്രവിശ്യകളിലും ഔദ്യോഗിക അനുമതികള്‍ ലഭിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് സ്‌കൂളുകളുടെ തീരുമാനം. ക്യാമ്പസുകള്‍ തുറക്കുന്നതിന് മുന്‍പായി ജീവനക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം, സുരക്ഷാ പരിശോധനകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍ എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു

National
  •  4 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

International
  •  4 days ago
No Image

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു

National
  •  4 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  4 days ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  4 days ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  4 days ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  4 days ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  4 days ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  4 days ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  4 days ago