നീതി കിട്ടിയില്ല, സര്‍ക്കാരിന്റെ വീഴ്ചയെന്ന് സൗമ്യയുടെ അമ്മ
പാലക്കാട്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് സൗമ്യയുടെ അമ്മ സുമതി. കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്നും ഞെഞ്ചു പൊട്ടുന്ന വിധിയാണ് സുപ്രിം കോടതിയുടേതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. കേസില്‍ കീഴ്ക്കോടതി ശിക്ഷിച്ച പ്രതിക്കെതിരേ നിരവധി തെളിവുകള്‍ ഉണ്ടായിട്ടുപോലും അതൊന്നും തെളിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ലെന്നും സുമതി കുറ്റപ്പെടുത്തി. കേസ് വാദിക്കാന്‍ അറിയാത്ത അഭിഭാഷകനെ പുതിയ സര്‍ക്കാര്‍ നിയോഗിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള തിരിച്ചടിയുണ്ടായതെന്നും സുമതി പറഞ്ഞു.
കേസില്‍ മുന്‍പ് വാദിച്ച അഭിഭാഷകനെ തന്നെ സുപ്രിം കോടതിയിലും നിയോഗിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെ വാദിക്കാന്‍ അറിയാത്ത ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി നിയോഗിക്കുകയായിരുവെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."