മ്യാന്മറിനെതിരായ സാമ്പത്തിക ഉപരോധം നീക്കുമെന്ന് ഒബാമ
വാഷിങ്ടണ്‍;മ്യാന്മറിന് മേലുള്ള സാമ്പത്തിക ഉപരോധം നീക്കുമെന്ന് ബരാക് ഒബാമ.ഏറ്റവും സാധ്യമായ വേഗത്തില്‍ വിലക്ക് നീക്കി മ്യാന്മറുമായി സഹകരണം ശക്തിപെടുത്തുമെന്ന് മ്യാന്മര് ജനാധിപത്യ നേതാവ് ആങ്സാന്‍ സൂചിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒബാമ അറിയിച്ചു.
ശരിയായ വഴിയില്‍ ഭരണം നയിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്ന് ഒബാമ ആശംസിച്ചു. അതിനായി പൂര്‍ണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. ആങ്സാന്‍ സൂചി മ്യാന്മര് ഭരണം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് അമേരിക്ക സന്ദര്‍ശിച്ചത്
പട്ടാളഭരണത്തെ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെരയാണ് ആങ്സാന്‍ സൂചി പരാജയപ്പെടുത്തിയത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. മ്യാന്മറിന് മേലുള്ള ഉപരോധം പിന്‍വലിക്കല്‍, സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തല്‍, വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
49 വര്‍ഷത്തെ പട്ടാളഭരണത്തിന് 2015 ലാണ് മ്യാന്മറില് അവസാനമായത്. ഇരുവരുടെയും സന്ദര്‍ശനം മ്യാന്മറിന്റെ ജനാധിപത്യ വികസനം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലം രാഷ്ട്രീയ തടവുകാരിയായിരുന്നു ആങ്സാന്‍ സൂചി. 2015 ലെ തിരഞ്ഞെടുപ്പ് വിജയത്തോടെയാണ് അതിന് അവസാനമായത്.
ചരിത്ര നിമിഷമെന്നാണ് ഒബാമ കൂടിക്കാഴ്ചയെകുറിച്ച ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."