HOME
DETAILS

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

  
Web Desk
April 19, 2026 | 3:55 PM

hyderabad two student death in water pit

ഹൈദരാബാദ്: നിർമാണ ആവശ്യങ്ങൾക്കായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഹൈദരാബാദിലെ മേഡ്‌ചലിലെ ദാബിൽപൂരിലാണ് അപകടം. സ്‌കൂൾ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമാൻ (14), ഇർഫാൻ (12) എന്നിവരാണ് മരിച്ചത്.

ഇസ്‌കോൺ ക്ഷേത്രത്തിന് സമീപം നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ നീന്തിക്കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിന് വഴിവെച്ചത്. കുട്ടികൾ മുങ്ങിപ്പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് മരണം

അതേസമയം മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ദേഗ്ലൂർ നാക്കയിലും അപകടം സംഭവിച്ചു. ഡ്രെയിനേജ് നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ നീന്താനിറങ്ങിയ നാല് കുട്ടികളാണ് മരിച്ചത്.

ഇസ്‍ലാംപുര സ്വദേശികളായ മുഹമ്മദ് ഫുർഖാൻ (18), മുഹമ്മദ് അലി (13), മുഹമ്മദ് റെഹാൻ (11), മുഹമ്മദ് അദ്നാൻ (8) എന്നിവരാണ് മരിച്ചത്.

സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കുഴികൾ അശ്രദ്ധമായി ഉപേക്ഷിക്കുന്ന കരാറുകാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി.  രണ്ട് സംഭവങ്ങളിലും അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. നിർമാണ മേഖലയിലെ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  19 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  19 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  19 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  19 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  19 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  19 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  19 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  19 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  19 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  19 days ago