സുപ്രഭാതം- ലോജിക് ഓണ്‍ലൈന്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏപ്രില്‍ 6ന്; സൗജന്യമായി പങ്കെടുക്കാം
സുപ്രഭാതം ദിനപത്രവും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഏപ്രില്‍ ആറിന് നടക്കും.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
100 ശതമാനം സ്‌കോളര്‍ഷിപ്പോടെ കൊമേഴ്‌സിലെ പ്രൊഫഷനല്‍ കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരം ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം.
വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യവും മികച്ച റിസള്‍ട്ടുമുള്ള ലോജിക്കുമായി സഹകരിച്ചാണ് സുപ്രഭാതം എക്‌സാം സംഘടിപ്പിക്കുന്നത്. CA, CMA (india, usa), B.com ACCA, MBA ACCA തുടങ്ങിയ കോഴ്‌സുകളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 7356466333, 9544270017. ഏപ്രില്‍ 6ന് രാവിലെ 10.00നാണ് പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."