HOME
DETAILS

ലോറയുടെ ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ലോക റെക്കോർഡ്; ഒരേ സിംഹാസനത്തില്‍ ഇനി മൂന്ന് വനിതകള്‍

  
Web Desk
April 23, 2026 | 11:37 AM

laura wolvaardt equals world record with century against india joins smriti mandhana and meg lanning on top spot

ജൊഹാനസ്ബർഗ്: ഇന്ത്യൻ ബൗളർമാരെ നിലംപരിശാക്കി ലോറ വോൾവാട്ട് തകർത്താടിയപ്പോൾ വനിതാ ടി-20 പരമ്പര ദക്ഷിണാഫ്രിക്ക കൈപ്പിടിയിലൊതുക്കി. മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

ലോറയുടെ വെടിക്കെട്ട്; ലോക റെക്കോഡ് നേട്ടം

53 പന്തിൽ 14 ഫോറും 5 സിക്‌സും സഹിതം 115 റൺസാണ് ലോറ അടിച്ചുകൂട്ടിയത്. 216.98 എന്ന വമ്പൻ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിംഗ്.ഈ സെഞ്ച്വറിയോടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന പദവി ലോറ സ്വന്തമാക്കി.

 17 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയയുടെ മെഗ് ലാനിംഗ്, ഇന്ത്യയുടെ സ്മൃതി മന്ഥാന എന്നിവർക്കൊപ്പമാണ് ലോറ ഇപ്പോൾ ഈ റെക്കോഡ് പങ്കിടുന്നത്.

ഇന്ത്യൻ പോരാട്ടം പാഴായി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഷഫാലി വർമ്മയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഹർമൻപ്രീത് കൗർ 38 പന്തിൽ 66 റൺസ് നേടിയപ്പോൾ,ഷഫാലി വർമ്മ 46 പന്തിൽ 64 റൺസ് നേടി മികച്ച പിന്തുണ നൽകി,സ്മൃതി മന്ഥാന 37 റൺസും ഇന്ത്യയുടെ റൺസ് 190 കടത്താൻ സഹായിച്ചു.എന്നാൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന മികച്ച സ്കോർ ഇന്ത്യ പടുത്തുയർത്തിയെങ്കിലും ബൗളിംഗിലെ പരാജയം തിരിച്ചടിയായി.

 പ്രോട്ടീയാസ് കരുത്ത്

ലോറയ്ക്ക് പുറമെ 42 പന്തിൽ പുറത്താവാതെ 64 റൺസ് നേടിയ സുനെ ലൂസും ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഇന്ത്യൻ നിരയിൽ ശ്രേയങ്ക പാട്ടീലിന് മാത്രമാണ് ഒരു വിക്കറ്റ് വീഴ്ത്താനായത്. ദക്ഷിണാഫ്രിക്കയ്ക്കായി മ്ലാബ രണ്ട് വിക്കറ്റും ഡി ക്ലാർക്ക് ഒരു വിക്കറ്റും നേടി.

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ സെഞ്ച്വറി കരുത്തുകൾ 

 

താരം രാജ്യം സെഞ്ച്വറികൾ

മെഗ് ലാനിംഗ് 

ഓസ്‌ട്രേലിയ  17
സ്മൃതി മന്ഥാന  ഇന്ത്യ 17
ലോറ വോൾവാട്ട്  സൗത്ത് ആഫ്രിക്ക 17

പരമ്പരയിലെ നാലാം മത്സരം ഏപ്രിൽ 25-ന് ഇതേ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.മാനക്കേട് ഒഴിവാക്കി ആശ്വാസ ജയത്തിനായി ഇന്ത്യക്ക് ഈ മത്സരം ജയിച്ചേ തീരൂ.spo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് മെയ് ഒന്ന് 'ഡെഡ്‌ലൈൻ'; ഇറാൻ യുദ്ധത്തിൽ കുരുക്കായി 1973-ലെ യുദ്ധനിയമം

International
  •  5 hours ago
No Image

ഡ്രൈവറില്ലാ മെട്രോ ശൃംഖലയിൽ വിപ്ലവം കുറിക്കാൻ ദുബൈ; 'ഗോൾഡ് ലൈൻ' വരുന്നതോടെ വമ്പൻ നഗരങ്ങളെ വെല്ലുന്ന വളർച്ച

uae
  •  5 hours ago
No Image

ചിറയന്‍കീഴില്‍ പാമ്പുകടിയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡി.എം.ഒ

Kerala
  •  5 hours ago
No Image

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമവും,ബോംബേറും; സ്ഥാനാർത്ഥിക്ക് മർദ്ദനം

National
  •  6 hours ago
No Image

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

യുദ്ധവിമാന നിർമ്മാണത്തിൽ വിപ്ലവം: ഇന്ത്യയിൽ മൂന്ന് വൻകിട പ്ലാന്റുകൾ വരുന്നു

National
  •  6 hours ago
No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം വീതം നല്‍കും;ധനസഹായം പ്രഖ്യാപിച്ച് സുരേഷ്‌ഗോപി

Kerala
  •  6 hours ago
No Image

'സ്‌ഫോടനം ആരും ആസൂത്രണം ചെയ്തതല്ലെങ്കില്‍ എന്റെ മകന്‍ എങ്ങനെ മരിച്ചു?'; 19 വര്‍ഷം കഴിഞ്ഞിട്ടും നീതിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാതെ മലേഗാവ് ഇരകള്‍

National
  •  7 hours ago
No Image

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Kerala
  •  9 hours ago
No Image

ഇസ്‌റാഈലിന് വേണ്ടി ചാരവൃത്തി; ഒരാള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ 

International
  •  9 hours ago