HOME
DETAILS

കടലിലും ചൂട് കൂടി; മീന്‍ ലഭ്യത കുറഞ്ഞു, വിലയും കൂടി, മത്തിയ്ക്ക് വില 270 വരെ

  
April 23, 2026 | 6:14 AM

kerala-fish-price-hike-rising-sea-temperature-sardine-cost-270

കോട്ടയം: ചൂട് കനത്തതോടെ പച്ചമീന്റെ ലഭ്യത കുറഞ്ഞു. ഇതോടൊപ്പം മിന്‍ വിലയും വര്‍ധിച്ചു. കരയോടൊപ്പം കടലും ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ അയല, മത്തി, കിളിമീന്‍, നത്തോലി തുടങ്ങിയ ചെറുമീനുകളെല്ലാം കടലിലെ ചൂടുകുറഞ്ഞ ഭാഗത്തേക്ക് നീങ്ങിയതാണ് മത്സ്യലഭ്യത കുറച്ചത്. കാലവര്‍ഷം എത്താതെ മീനിന്റെ ലഭ്യത കൂടാന്‍ പോകുന്നില്ലായെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

ഈസ്റ്റര്‍, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ കടന്നുപോയിട്ടും അന്നുയര്‍ന്ന മീന്‍ വില ഇനിയും കുറഞ്ഞിട്ടില്ല. സാധാരണക്കാരുടെ മീനെന്ന് അറിയപ്പെടുന്ന മത്തിക്ക് വലിയ വിലയാണ്. കിലോയ്ക്ക് 150 മുതല്‍ 275 രൂപ വരെയാണ്. അയലയ്ക്കാവട്ടെ കിലോയ്ക്ക് 250രൂപ മുതല്‍ 330വരെയാണ്. കിളിമീനിന് 200നും 270നും ഇടയിലാണ് വില. ചൂരയ്ക്ക് 270 രൂപയ്ക്ക് മുകളില്‍ വില വന്നപ്പോള്‍ കേരമീന്റെ വില 380 മുതല്‍ മുകളിലേക്കാണ്. 

ചൂട് ഇനിയും ഉയര്‍ന്നാല്‍ കടലിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. താപനില കൂടുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. ഇത് കടലില്‍ ഓക്‌സിജന്‍ മിനിമം സോണുകള്‍ (ഓക്‌സിജന്‍ തീരെ കുറവായ മേഖലകള്‍) രൂപപ്പെടുന്നതിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളില്‍ മീനുകള്‍ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് പോകും. ഇതാണ് മത്സ്യലഭ്യത കുറയാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. മീന്‍ വില കുറഞ്ഞതോടെ ചെറുകിട മത്സ്യകച്ചവടക്കാരും തൊഴിലാളികളും ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്.

അതേസമയം, സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ മീനിന്റെ വരവ് വര്‍ധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് പിടിച്ച മീനുകളാണ് കേരളത്തിലേക്ക് എത്തുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ ഇത്തരം മീനിന്റെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

The fishing sector in Kerala is facing a severe crisis as rising sea temperatures have caused fish stocks to dwindle. Marine experts and fishermen note that surface-dwelling fish like sardines (Matti) are moving to deeper waters as the coastal sea temperature hits 32°C to 34°C.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  12 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  12 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  12 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  12 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  12 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  12 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  12 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  13 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  13 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  13 days ago