HOME
DETAILS

മകനെ ഒരുനോക്ക് കാണാതെ...; മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

  
April 23, 2026 | 5:53 AM

mundathicode-explosion-missing-girish-mother-passed-away

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി(74) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയത്. ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു ഗൗരിയെന്ന് ബന്ധുക്കള്‍ പറയുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

കഴിഞ്ഞ ദിവസം നടന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിലാണ് ഗിരീഷിനെ കാണാതായത്. തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റി അംഗമായ ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റാണ്. 

അതേസമയം, മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനകള്‍ ഇന്ന് മുതല്‍ നടക്കും. നാല് പേരെക്കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല. ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകട സ്ഥലത്ത് ഇന്നും കെഡാവര്‍ നായ്ക്കളെ എത്തിച്ച് പരിശോധന തുടരും.

 

In a heartbreaking turn of events, the mother of Girish, who has been missing since the massive explosion at Mundathicode in Thrissur, has passed away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

Kerala
  •  an hour ago
No Image

ഇസ്‌റാഈലിന് വേണ്ടി ചാരവൃത്തി; ഒരാള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ 

International
  •  an hour ago
No Image

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനമില്ല; കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍ 

National
  •  an hour ago
No Image

ബോട്ടുകളില്‍ ഇരച്ചെത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍ സൈന്യം... ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.ആര്‍.ജി.സി 

International
  •  2 hours ago
No Image

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം- ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  2 hours ago
No Image

കുളത്തൂപ്പുഴയില്‍ വീട്ടമ്മക്ക് സൂര്യതാപമേറ്റു; കൈകളില്‍ പൊള്ളല്‍; ജാഗ്രത നിര്‍ദേശം

Kerala
  •  2 hours ago
No Image

ഉഷ്ണതരംഗ മുന്നറിയിപ്പ്: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ നീട്ടിയതോടെ ഒമാന്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു; സ്വര്‍ണത്തിനും മുന്നേറ്റം

oman
  •  2 hours ago
No Image

സംസ്ഥാനത്ത് കനത്ത ചൂട്; പാലക്കാട്, കൊല്ലം,തൃശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് 

Kerala
  •  2 hours ago
No Image

പോക്‌സോ കേസ്: എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് ഇടക്കാല മുന്‍കൂര്‍ ജാമ്യം 

Kerala
  •  3 hours ago