പോക്‌സോ കേസ്: എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് ഇടക്കാല മുന്‍കൂര്‍ ജാമ്യം
ന്യൂഡല്‍ഹി: എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് പോക്‌സോ കേസില്‍ ഡല്‍ഹി സാകേത് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സാകേത് കോടതിയിലെ പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജി ദിനേശ് കുമാര്‍ ആണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേസില്‍ ഏഴാം തീയ്യതി വരെയാണ് അജി കൃഷ്ണന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി അജി കൃഷ്ണന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിജീവിതയ്ക്ക് സംരക്ഷണം നല്‍കാനും കോടതി ഡല്‍ഹി പൊലിസിനോട് നിര്‍ദേശിച്ചു.
സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. തന്റെ 11 വയസുള്ള മകളെ അജി കൃഷ്ണന്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അജി കൃഷ്ണനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം പൊലിസ് വിട്ടയച്ചിരുന്നു.
The Kerala High Court has granted interim anticipatory bail to Aji Krishnan, the founder chairman of the NGO HRDS India, in a case registered under the Protection of Children from Sexual Offences (POCSO) Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."