രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഡോളറിനെതിരേ 94ല്‍, വിനിമയ നിരക്കുയര്‍ന്നതോടെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value
ദുബൈ/റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് രാവിലെ 20 പൈസ ഇടിഞ്ഞ് 94ല്‍ എത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. വിപണിയിലെ ഈ മാറ്റം ആഗോള തലത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഡോളര്‍ കരുത്താര്‍ജിച്ചതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നത് പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്.
പ്രവാസികള്‍ക്ക് മികച്ച വിനിമയ നിരക്ക്
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് ഡോളറുമായി നേരിട്ട് ബന്ധമുള്ളതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ഉയര്‍ന്ന നിരക്ക് ലഭിക്കാന്‍ സഹായിക്കും. ഇത് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് കൂടുതല്‍ പണം നല്‍കാനും അവര്‍ക്ക് കഴിയും. യു.എ.ഇ ദിര്‍ഹം, സഊദി റിയാല്‍, ഒമാന്‍ റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈത്ത് ദിനാര്‍, ബഹ്‌റൈന്‍ ദിനാര്‍ എന്നീ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും രൂപയുമായുള്ള വിനിമയത്തില്‍ വലിയ വര്‍ധനവാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. പ്രതിസന്ധികള്‍ക്കിടയിലും, നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ സാഹചര്യം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. രാവിലത്തെ വിപണി അനുസരിച്ച് കുവൈത്ത് ദിനാര്‍ ഒന്നിന് 305 രൂപയില്‍ അധികം നല്‍കണം.
രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങള്‍
എണ്ണവിലയിലെ കുതിപ്പ് തന്നെയാണ് രൂപയെ പ്രധാനമായും ബാധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും അനിശ്ചിതത്വവും കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിന് മുകളിലെത്തി. ഇത് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അമേരിക്കയും ഇസ്‌റാഈലും ഇറാനില്‍ ആരംഭിച്ച യുദ്ധത്തിന് രണ്ട് മാസം പിന്നിടുമ്പോഴും സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമാണെന്ന സൂചനകള്‍ വിപണിയെ കൂടുതല്‍ ജാഗ്രതയിലാക്കി. ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതും, ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള ഏഷ്യന്‍ സമുദ്രമേഖലയില്‍ ഇറാന്‍ പതാകയേന്തിയ മൂന്ന് എണ്ണ ടാങ്കറുകള്‍ യു.എസ് സൈന്യം തടഞ്ഞതും എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നത് മുന്നില്‍ക്കണ്ട് എണ്ണക്കമ്പനികള്‍ വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി രൂപയ്ക്ക് ഏകദേശം ഒരു ശതമാനത്തോളം ഇടിവാണ് സംഭവിച്ചത്. രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഡോളര്‍ വിറ്റഴിച്ച് വിപണിയില്‍ ഇടപെടുന്നുണ്ടെങ്കിലും, ഉയര്‍ന്ന എണ്ണവില കാരണം രൂപയുടെ മേലുള്ള സമ്മര്‍ദ്ദം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
രൂപയും പ്രധാന കറന്‍സികളും തമ്മിലെ വ്യത്യാസം
| കറൻസി (Currency) | 1 രൂപയുടെ മൂല്യം (1 INR) | 1 കറൻസിയുടെ രൂപയിലെ നിരക്ക് |
| അർജന്റീനിയൻ പെസോ (Argentine Peso) | 14.656100 | 0.068231 |
| ഇസ്‌റാഈൽ ഷെക്കൽ (Israeli Shekel) | 0.031896 | 31.351797 |
| ഇന്തോനേഷ്യൻ റുപ്പിയ (Indonesian Rupiah) | 183.803936 | 0.005441 |
| ഇറാനിയൻ റിയാൽ (Iranian Rial) | 13995.603280 | 0.000071 |
| എമിറേറ്റി ദിർഹം (Emirati Dirham) | 0.039045 | 25.611360 |
| ഒമാൻ റിയാൽ (Omani Rial) | 0.004093 | 244.317144 |
| ഓസ്ട്രേലിയൻ ഡോളർ (Australian Dollar) | 0.014872 | 67.240246 |
| കനേഡിയൻ ഡോളർ (Canadian Dollar) | 0.014536 | 68.796694 |
| ഖത്തർ റിയാൽ (Qatari Riyal) | 0.038700 | 25.840033 |
| കുവൈറ്റ് ദിനാർ (Kuwaiti Dinar) | 0.003275 | 305.351540 |
| കൊളംബിയൻ പെസോ (Colombian Peso) | 37.934969 | 0.026361 |
| കസാഖ്സ്ഥാനി ടെംഗെ (Kazakhstani Tenge) | 4.928315 | 0.202909 |
| ചൈനീസ് യുവാൻ (Chinese Yuan) | 0.072633 | 13.767763 |
| ചിലിയൻ പെസോ (Chilean Peso) | 9.457064 | 0.105741 |
| ജാപ്പനീസ് യെൻ (Japanese Yen) | 1.696466 | 0.589461 |
| തായ് ബാറ്റ് (Thai Baht) | 0.344333 | 2.904163 |
| തായ്‌വാൻ ന്യൂ ഡോളർ (Taiwan New Dollar) | 0.335375 | 2.981741 |
| ടർക്കിഷ് ലിറ (Turkish Lira) | 0.477696 | 2.093383 |
| ട്രിനിഡാഡിയൻ ഡോളർ (Trinidadian Dollar) | 0.072157 | 13.858614 |
| ഡാനിഷ് ക്രോൺ (Danish Krone) | 0.067892 | 14.729177 |
| നോർവീജിയൻ ക്രോൺ (Norwegian Krone) | 0.098945 | 10.106614 |
| ന്യൂസിലൻഡ് ഡോളർ (New Zealand Dollar) | 0.018059 | 55.374162 |
| നേപ്പാളീസ് റുപ്പീ (Nepalese Rupee) | 1.600750 | 0.624707 |
| പാകിസ്ഥാനി റുപ്പീ (Pakistani Rupee) | 2.974262 | 0.336218 |
| ഫിലിപ്പൈൻ പെസോ (Philippine Peso) | 0.642933 | 1.555371 |
| പോളിഷ് സ്ലോട്ടി (Polish Zloty) | 0.038578 | 25.921525 |
| ബഹ്റൈൻ ദിനാർ (Bahraini Dinar) | 0.003998 | 250.153507 |
| ബ്രസീലിയൻ റിയാൽ (Brazilian Real) | 0.052983 | 18.874121 |
| ബ്രിട്ടീഷ് പൗണ്ട് (British Pound) | 0.007880 | 126.896214 |
| ബോട്സ്വാന പുല (Botswana Pula) | 0.143121 | 6.987090 |
| ബ്രൂണെ ഡോളർ (Bruneian Dollar) | 0.013572 | 73.679523 |
| മെക്സിക്കൻ പെസോ (Mexican Peso) | 0.184590 | 5.417426 |
| മലേഷ്യൻ റിംഗിറ്റ് (Malaysian Ringgit) | 0.042176 | 23.710345 |
| മൗറീഷ്യൻ റുപ്പീ (Mauritian Rupee) | 0.495967 | 2.016264 |
| യു.എസ് ഡോളർ (US Dollar) | 0.010632 | 94.057719 |
| യൂറോ (Euro) | 0.009085 | 110.073810 |
| റഷ്യൻ റൂബിൾ (Russian Ruble) | 0.797085 | 1.254571 |
| റൊമാനിയൻ ന്യൂ ല്യൂ (Romanian New Leu) | 0.046262 | 21.615953 |
| ലിബിയൻ ദിനാർ (Libyan Dinar) | 0.067462 | 14.823078 |
| സൗത്ത് കൊറിയൻ വോൺ (South Korean Won) | 15.746272 | 0.063507 |
| സൗത്ത് ആഫ്രിക്കൻ റാൻഡ് (South African Rand) | 0.175660 | 5.692804 |
| സഊദി അറേബ്യൻ റിയാൽ (Saudi Arabian Riyal) | 0.039869 | 25.082058 |
| സിംഗപ്പൂർ ഡോളർ (Singapore Dollar) | 0.013572 | 73.679523 |
| ശ്രീലങ്കൻ റുപ്പീ (Sri Lankan Rupee) | 3.372173 | 0.296545 |
| സ്വിസ് ഫ്രാങ്ക് (Swiss Franc) | 0.008351 | 119.745064 |
| സ്വീഡിഷ് ക്രോണ (Swedish Krona) | 0.098214 | 10.181890 |
| ഹോങ്കോങ് ഡോളർ (Hong Kong Dollar) | 0.083269 | 12.009284 |
| ഹംഗേറിയൻ ഫോറിന്റ് (Hungarian Forint) | 3.319866 | 0.301217 |
| ഐസ്‌ലാൻഡിക് ക്രോണ (Icelandic Krona) | 1.306432 | 0.765443 |
| ചെക്ക് കൊരുണ (Czech Koruna) | 0.221362 | 4.517489 |
English Summary: The rupee opened 20 paise lower on April 23, the fourth straight day of fall as the Brent crude surged to over $100 a barrel with a fragile ceasefire deal between the United States and Iran increasingly looking shaky. The continuous fall of the Indian Rupee is offering a significant advantage to non-resident Indians (NRIs) in the Gulf. Because regional currencies like the UAE Dirham, Saudi Riyal, Omani Rial, Qatari Riyal, Kuwaiti Dinar, and Bahraini Dinar are pegged to the US dollar, expats are currently getting highly favorable exchange rates when sending money home. The Indian Rupee dropped 20 paise to open at 94 against the US Dollar. This marks the currency's fourth consecutive day of decline, having lost nearly one percent over the last three trading sessions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."